മല്ലിയിലയും പുതിനയിലയും വാങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അവ വാടി പോകുന്നത് നാം കാണാറുണ്ട്. ചില വീടുകളിൽ ഇത് വളരെയധികം തഴച്ചു വളരുകയുംഎന്നാൽ ചിലയിടങ്ങളിൽ അത് വളരാതിരിക്കുകയും ചെയ്യാറുണ്ട്.എന്നാൽ ഇനി ഫ്രിഡ്ജിനകത്ത് മല്ലിയിലയും പുതിനയിലയും നമുക്ക് ഫ്രിഡ്ജിനകത്ത് വെച്ച് കേടുകൂടാതെയും വാടിപ്പോകാതെയും കുറെനാൾ കേടുവരാതെ നിലനിന്നു പോകുന്നതിനും വളർത്തിയെടുക്കുന്നതിനും എന്ത് ചെയ്യണം എന്ന് നോക്കാം.
അതിനായി മല്ലിയിലയുടെയും പുതിനയിലയുടെയും കേടുള്ള ഇലകളെല്ലാം ആദ്യം മാറ്റി കളയുക. അതിനുശേഷം അതിന്റെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇലകൾ കഴുകേണ്ടതില്ല.എന്തുകൊണ്ടെന്നാൽ പെട്ടാണ് തന്നെ ചീഞ്ഞു പോകും. അതിനുശേഷം ഒരു ചില്ല് ഗ്ലാസിൽ കുറച്ച് വെള്ളമെടുത്ത് വേരു മാത്രം മുങ്ങിപ്പോകുന്ന അളവിൽഅതിലേക്ക് മുക്കി വെക്കുക.
അതിനുശേഷം മല്ലിയിലയും പുതിനയിലയും ഒരു കവർ കൊണ്ട് മൂടിവയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുക. ഒരുമാസത്തോളം വരെ മല്ലിയിലയും പുതിനയിലയും വളരെ ഫ്രഷ് ആയി തന്നെയിരിക്കും. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓരോ ദിവസവും ഇതിന്റെ വെള്ളം മാറ്റിക്കൊണ്ടിരിക്കേണ്ടതാണ്.
ഇല്ലെങ്കിൽ പെട്ടെന്ന് ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഇനി എല്ലാവരും മല്ലിയിലയും പുതിനയിലയും ഒരു മാസത്തോളം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഈ ടിപ്പ് പ്രയോജനപ്പെടുത്തുക. ആവശ്യത്തിന് എടുത്തു ഉപയോഗിക്കുമ്പോൾ മാത്രം ഇതിന്റെ ഇലകൾ കഴുകുക. ഇലകൾ കഴുകി ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.