കേരളത്തിൽ മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു മരമാണ് ഇരുമ്പാമ്പുളി. മീൻ കറികളിൽ സാധാരണ വാളൻപുളിക്ക് പകരമായി ഇരുമ്പാമ്പുളി ഉപയോഗിക്കാറുണ്ട്. എന്നാൽ അത് മാത്രമല്ല ഇതിന്റെ ഗുണങ്ങൾ. ബാത്റൂമിലും കിച്ചണിലും വൃത്തിയാക്കുന്നതിന് നമുക്ക് ഇരുമ്പൻപുളി ഉപയോഗിക്കാം. അതുമാത്രമല്ല വീട്ടിലെ അഴുക്ക് പിടിച്ച പാത്രങ്ങളായാലും ടൈലുകൾ ആയാലും വൃത്തിയാക്കാൻ ഇനി ഇത് മാത്രം മതി.
ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി കുറച്ച് പഴുത്തതോ പഴുക്കാത്തതോ ആയ ഇരുമ്പൻപുളി എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം കുറച്ച് ഉപ്പു കൂടി ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ടതില്ല. ആദ്യം തന്നെ ബാത്റൂമിലെ ടൈലുകളിലേക്ക് ഇരുമ്പൻപുളി തേച്ചു കൊടുക്കുക. അതിനുശേഷം ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കളയുക.
അതുപോലെ കറപിടിച്ച പാത്രങ്ങളിൽ കറകൾ പോകുന്നതിന് പത്രത്തിന്റെ എല്ലാ ഭാഗത്തും ഇരുമ്പൻപുളി തേച്ചുവെച്ച് ഒരു ഉപയോഗിച്ച് വരച്ച വൃത്തിയാക്കുക. അതുപോലെ തന്നെ കരി പിടിച നിലവിളക്കുകൾ വൃത്തിയാക്കുന്നതിനും പുളി ഉപയോഗിച്ചുകൊണ്ട്ഉരച്ച് വൃത്തിയാക്കി എടുക്കുക.അധികസമയം ഒന്നും വേണ്ടാതെ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടും.
അതുപോലെ വീട്ടിലുള്ള സ്വിച്ച് ബോർഡുകളിലെ കറകൾ തുടച്ചുമാറ്റുന്നതിന് ഒരു തുണിയിലേക്ക് അല്പം ഇരുമ്പാമ്പുളി മുക്കിയെടുത്ത് അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുക. ഇനി ഒട്ടും ചെലവില്ലാതെ ഇരുമ്പാമ്പുളി ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഈ ടിപ്പുകൾ നിങ്ങൾ പ്രയോജനപ്പെടുത്തുക. മാസം ഒരു 1000 രൂപയെങ്കിലും നിങ്ങൾക്ക് ലാഭിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.