പപ്പക്കായ ഇപ്പോൾ കിട്ടിയാൽ ആരൊക്കെ കഴിക്കും..വിര ശല്യം ഇല്ലാതാക്കുന്നതിനും, നല്ല കാഴ്ച ശക്തിക്കും, ശരീരവണ്ണം കുറയ്ക്കുന്നതിനും, ഇത് അത്യുത്തമം. | Health Benefits Of Papaya

പഴവർഗങ്ങളിൽ മികച്ച ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. കേരളത്തിൽ ധാരാളമായി പപ്പായ കണ്ടുവരുന്നുണ്ട്. നാട്ടിൻ പുറങ്ങളിൽ പപ്പായ ഉപയോഗിച്ച പലതരത്തിലുള്ള പ്രേശ്നങ്ങൾക്കും മരുന്നായി ഉപയോഗിക്കാരും ഉണ്ട്. പഴുത്തു കഴിഞ്ഞാൽ മാത്രമല്ല അതിനുമുൻപും പപ്പക്കായ ഭക്ഷണമായി നാം ഉപയോഗിച്ച് വരാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

പപ്പായ ദഹനം മെച്ചപ്പെടുത്തുന്നു. പപ്പക്കായയിൽ അടങ്ങിയിരിക്കുന്ന ജലാംശം ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും വയറുവേദനയെ ഇല്ലാതാക്കുകയും മലബന്ധ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു. പപ്പ കായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

അതുപോലെ ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടിൽ ബീറ്റാ കരോട്ടിൻ എന്നിവ കാൻസർ സാധ്യതയെ കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പപ്പക്കായ കഴിക്കുന്നത് ശീലമാക്കുക. അതുപോലെ സൗന്ദര്യ വധനത്തിനു സ്ത്രീകൾ ധാരാളമായി പപ്പായ ഉപയോഗിക്കുന്നുണ്ട്. ചർമ്മസംരക്ഷണത്തിനും നിറം വർദ്ധിക്കുന്നതിനും പപ്പക്കായ സഹായിക്കുന്നു.

സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സമയത്തെ വേദനകൾ ഇല്ലാതാക്കാൻ പപ്പക്കായ കഴിക്കുന്നത് നല്ല ഒരു മാർഗമാണ്. അതുപോലെ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കണ്ണിലെ റെറ്റിനയുടെ അപചയത്തെ മന്ദഗതിയിൽ ആകുന്നു. വിറ്റാമിൻ എ കോർണിയെ സംരക്ഷിക്കുന്നു. അതുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായേക്കാൾ മികച്ച ഒരു പഴം വേറെയില്ല. ഇത്രയേറെ ഗുണങ്ങളാണ് പപ്പായയിൽ അടങ്ങിയിരിക്കുന്നത്. എല്ലാവരും പപ്പായ കഴിക്കുന്നത് ഒരു ശീലമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *