ഇവ രണ്ടും ചേർന്നാൽ വായിൽ വെള്ളമൂറും വിഭവം തയ്യാറാക്കാം.. ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല.. ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.. | Tasty Porotta Recipe

കൊതി തീരും വരെ കഴിക്കാൻ രുചികരമായ ഒരു പൊറോട്ട ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ ഇനി ആരും ഹോട്ടലിൽ പോയി കഴിക്കേണ്ടതായി വരില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്നു കപ്പ് മൈദ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക. ശേഷം കൈ കൊണ്ട് മുട്ടയും ഗോതമ്പ് പൊടിയും നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ഇളം ചൂടുവെള്ളം എടുത്ത് ആവശ്യത്തിന് ഒഴിച്ച് മാവ് തയ്യാറാക്കി എടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നത് പോലെ കുഴച്ചെടുക്കുക. അതിനുശേഷം മാവിന്റെ മുകളിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം വീണ്ടും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഒരു മേശയുടെ മുകളിലേക്ക് ഇട്ട് ഒരു 10 മിനിറ്റ് എങ്കിലും കൈ കൊണ്ട് മാവ് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഓയിൽ ഉരുട്ടിയെടുത്ത മാവിനു മുകളിലായി തേച്ചുപിടിപ്പിച്ച് അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വെക്കുക.

അരമണിക്കൂർ ശേഷം മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അതിനുശേഷം പൊറോട്ട പരത്തുന്ന സ്ഥലത്ത് കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഉരുട്ടി എടുത്ത ഉരുളകൾ ചപ്പാത്തി കോലുകൊണ്ട് നീളത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ഒരു കത്തികൊണ്ട് മുകളിൽ നിന്നും താഴേക്ക് മുറിച്ചു കൊടുക്കുക. താഴെ ചെറിയ അകലം ഉണ്ടായിരിക്കണം. അതിനുശേഷം നീളനെ പിടിച്ചു ചെറുതായി വലിച്ചു കൊടുക്കുക. ശേഷം കയ്യിൽ വെച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക.

അതുകഴിഞ്ഞ് അതിനു മുകളിൽ കുറച്ച് ഓയിൽ ഒഴിച്ച് കൈകൊണ്ട് നന്നായി പരത്തി എടുക്കുക. എല്ലാ ഉരുകളും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കിയ പൊറോട്ട ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ ചുട്ടെടുക്കുക. പൊറോട്ടയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ തടവി കൊടുക്കാവുന്നതാണ്. നന്നായി പാകമാകുമ്പോൾ ചെറിയ ചൂടോടുകൂടി പൊറോട്ട ഇരുവശങ്ങളിൽ നിന്നും കൈകൊണ്ട് തട്ടി കൊടുക്കുക. രുചികരമായി പൊറോട്ട കഴിക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *