കേരളത്തിലെ നാട്ടുവഴികളിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് മുക്കുറ്റി.കർക്കടകമാസത്തിന്റെ ആരംഭത്തിൽ വഴികളിലെല്ലാം തന്നെ ഈ ചെടിയെ കാണാൻ സാധിക്കും. മഞ്ഞനിറത്തിലുള്ള പൂക്കൾ കൊണ്ട് മനോഹരമായ മുക്കുറ്റിയാണ് ഈ ചെടി. കാഴ്ചയിൽ മാത്രമല്ല ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മുക്കുറ്റി. ആയുർവേദ പ്രകാരം ശരീരത്തിലെ വാദ പിത്ത കഫ രോഗങ്ങൾക്ക് ഒരു മരുന്നായാണ് മുക്കുറ്റി ഉപയോഗിക്കുന്നത്.
ശരീരം തണുപ്പിക്കുന്നതിനായി മുക്കുറ്റി ഉപയോഗിക്കാറുണ്ട് ശരീരം ചൂട് പിടിക്കുമ്പോൾ വയറിന് ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഇത് നല്ല മരുന്നാണ്.ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ മുക്കുറ്റി അരച്ച് മുറിവുള്ള സ്ഥലങ്ങളിൽ തേക്കുകയാണെങ്കിൽ മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിന് സഹായിക്കുന്നു.
അതുപോലെ ചുമ്മാ അലർജി കഫക്കെട്ട് എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു.മുക്കുറ്റിയുടെ നീര് സേവിക്കുന്നത് വൃക്കയിലെ കല്ല് ഇല്ലാതാക്കുന്നതിനും രക്തശുദ്ധി ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.മുക്കുറ്റിയും കറിവേപ്പിലയും നെല്ലിക്കയും ചേർത്ത് ജ്യൂസ് ആയി കുടിക്കുന്നത് ഗ്യാസ്ട്രബിൾ മാറിക്കിട്ടും അതുപോലെ മലബന്ധ പ്രശ്നങ്ങളെയും ഇല്ലാതാക്കാം. മുക്കുറ്റിയുടെ നീര് സേവിക്കുന്നത് ആസ്മിക്ക് പരിഹാരമാണ് കൂടാതെ ഉഷ്ണ രോഗങ്ങൾക്കും കുഷ്ഠരോഗത്തിനും മരുന്നാണ്.
പ്രാണികൾ കടിച്ച സ്ഥലത്തെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻമുക്കുറ്റിയും വെളിച്ചെണ്ണയും സമൂലം ചേർത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്.മൂക്കുത്തിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നത് പനി ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ വയറിളക്കത്തിനുള്ള ഒരു പരിഹാരം കൂടിയാണ് മുക്കുറ്റിയുടെ കൂടാതെ തേനീച്ച കടിച്ച ഭാഗത്തെ കടച്ചിൽ ഒഴിവാക്കാൻ മുക്കുറ്റിയും തൈരും ചേർത്ത് അരച്ച് പുരട്ടുക. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് വഴിയരികിൽ കാണുന്ന ഈ ചെറിയ ചെടിക്ക് ഉള്ളത്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.