അരി ഇതുപോലെ പുട്ടുകുറ്റിയിൽ ഇട്ടാൽ ഉണ്ടാകുന്ന സൂത്രം ഒന്നു നോക്കാം. അതിനായി രണ്ട് കപ്പ് അരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അരിയെടുക്കുമ്പോൾ ഏതു ടൈപ്പ് അരി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നന്നായി കുതിർന്നു വന്നതിനു ശേഷം അരിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാതെ തന്നെ പൊടിച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൂടാതെ അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം കൈ കൊണ്ട് അമർത്തുമ്പോൾ നല്ല ഷേപ്പിൽ വരുന്നുണ്ടെങ്കിൽ മാവ് നല്ല പാകമാണ്.
അതിനുശേഷം പുട്ടുകുറ്റിയെടുത്ത് അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിനുമുകളിലേക്ക് ഓടിച്ചുവെച്ച അരി ഇട്ടുകൊടുക്കുക വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക ഈ രീതിയിൽ പുട്ടുകുറ്റി തയ്യാറാക്കുക. അതിനുശേഷം ആവിയിൽ ഒരു അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ വേവിച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇനി പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ഇല്ല എന്ന് വിഷമം വേണ്ട രാവിലെ ഉണ്ടാക്കാനായി അരി രാത്രി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുകയോ അല്ലെങ്കിൽ രാവിലെ നല്ല ചൂടുവെള്ളത്തിൽ അരിയിട്ട് ഒരു 15 മിനിറ്റ് കുതിർത്തു വയ്ക്കുകയോ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇനി പുട്ട് തയ്യാറാക്കാം. ഇതുപോലെ പുട്ട് ഉണ്ടാക്കിയാൽ ഏതു നേരമായാലും പുട്ടു വളരെ സോഫ്റ്റ് ആയി തന്നെ ഇരിക്കും.