നന്നായി മൊരിഞ്ഞു വരുന്ന ടേസ്റ്റ് വട കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇനി എല്ലാവർക്കും നല്ല മൊരിഞ്ഞ വട കഴിക്കാൻ വട ഉണ്ടാകുമ്പോൾ ഈയൊരു ശീലവും മാത്രം ചേർത്ത് നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ടു കപ്പ് ഉഴുന്ന് നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
നല്ല കട്ടിയിൽ തന്നെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വീട്ടിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മാവ് പുളിക്കാനായി അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഉഴുന്ന് മാവിലേക്ക് ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ കുരുമുളകുപൊടി കറിവേപ്പില ചെറുതായി അരിഞ്ഞത്, അതുപോലെ ഒരു ടീസ്പൂൺ സാമ്പാർ പൗഡർ. ഇവയെല്ലാം കൂടി മാവിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൻ എന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കയ്യിൽ വെച്ച് പരത്തി ചെറിയ ഹോൾ ഇടുക അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് കൊടുത്ത് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വയ്ക്കാവുന്നതാണ്. ഉള്ളിൽ വളരെയധികം സോഫ്റ്റ്വെന്നാൽ പുറത്തു വളരെയധികം കറുമുറുമായ ഉഴുന്നുവട ഇനി തയ്യാറാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.