തട്ടുകടകളിൽ കിട്ടുന്ന മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ എല്ലാവരും കഴിച്ചിട്ടുണ്ടാവുന്ന ഒരു വിഭവമാണ്. അത് കഴിഞ്ഞിട്ടില്ലാത്തവരുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതാണ് അതിന്റെ യഥാർത്ഥ രഹസ്യകൂട്ട്. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി കോളിഫ്ലവർ ചെറുതായി അരിഞ്ഞ് ചൂടുവെള്ളത്തിൽ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് 5 മിനിറ്റ് മുക്കി വയ്ക്കുക. അതിനുശേഷം വെള്ളമെല്ലാം കളഞ്ഞൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ആവശ്യത്തിന് കോൺഫ്ലവർ പൊടി ചേർത്തുകൊണ്ട് കോളിഫ്ലവർ മുഴുവൻ പൊതിഞ്ഞെടുക്കുക.
അടുത്തതായി ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കോൺഫ്ലവർ എടുക്കുക. അതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ഒഴിച്ച് ഇളക്കി എടുക്കുക. അതിനുശേഷം ഒരു കപ്പ് മൈദ പൊടിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ഒരുപാട് ലൂസാക്കാതെ ചെറിയ കട്ടിയോടുകൂടി തയ്യാറാക്കി എടുക്കുക.
അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക എണ്ണ ചൂടായി വരുമ്പോൾ കോളിഫ്ലവർ ഓരോന്നായി മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ വെളുത്തുള്ളി അര ടീസ്പൂൺ ഇഞ്ചി രണ്ടു പച്ചമുളക് ചേർന്ന് നന്നായി മൂപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായിട്ട് ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേ ടീ സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക.
ശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് മൂപ്പിക്കുക. ശേഷം കുറച്ച് കുരുമുളകുപൊടി ചേർക്കുക. അടുത്തായി നാല് ടീസ്പൂൺ തക്കാളി സോസ് ചേർക്കുക. മൂന്ന് ടീസ്പൂൺ ചില്ലി സോസ് ചേർക്കുക. അതുകൂടാതെ രണ്ട് ടീസ്പൂൺ വിനാഗിരി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. വിശേഷം ഒരു നുള്ള് പഞ്ചസാര ചേർത്ത് കോളിഫ്ലവർ ഇട്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.