വീടു വൃത്തിയാക്കി വയ്ക്കുക എന്നത് ഓരോ വീട്ടമ്മമാരും വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണ് വീട്ടിൽ പൊടി ഒന്നുമില്ലാതെ എപ്പോഴും സുന്ദരമാക്കി വയ്ക്കാൻ ആയിരിക്കും വീട്ടമ്മമാർ ആഗ്രഹിക്കുന്നത്. വീടുപണികളിൽ മുഖ്യമായി ചെയ്യുന്ന ഒന്നാണ് ഫാൻ വൃത്തിയാക്കുന്നത്. ഇനി ഫാൻ വൃത്തിയാക്കാൻ വളരെയധികം എളുപ്പമാണ്. അതിനുള്ള ഒരു മാർഗ്ഗം എന്താണെന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ചതുരാകൃതിയിൽ ഒരു തുണിവെട്ടിയെടുത്ത് വയ്ക്കുക അതിനുശേഷം അത് രണ്ടായി മടക്കുക. അതിനുശേഷം ഒരു ഭാഗം മാത്രം തുറക്കുന്ന രീതിയിൽ മറ്റു രണ്ടു ഭാഗങ്ങളും സ്റ്റിച്ച് ചെയ്യുക. ഇപ്പോൾ അത് ഒരു കവർ പോലെ കാണപ്പെടും. ശേഷം ഈ കവർ ഫാനിന്റെ ഓരോ ലീഫിന്റെ അകത്തേക്ക് വച്ചുകൊടുക്കുക.
അതിനുശേഷം കൈകൊണ്ട് അമ്പലത്തിൽ തുടച്ച് ഊരി എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു തരി പൊടി പോലും താഴെ വീഴാൻ അനുവദിക്കാതെ വളരെ വൃത്തിയായി തന്നെ ചെയ്തെടുക്കാൻ സാധിക്കും. ഏതു മുറിയിലുള്ള ഫാനും ഈ രീതിയിൽ തന്നെ വൃത്തിയാക്കി എടുക്കാം. സാധാരണ വീടുകളിൽ ഫാൻ ആക്കുന്ന ദിവസം റൂമിലുള്ള മറ്റു പല തുണികളിലും പൊടിച്ച് അവയെല്ലാം വൃത്തിയാക്കേണ്ട അവസ്ഥ വരാറുണ്ട്.
അതുപോലെ തന്നെ പൊടി എല്ലാം തന്നെ റൂമിൽ പടർന്ന് അതും വൃത്തിയാക്കേണ്ട അവസ്ഥ വരാറുണ്ട് എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഫാൻ മാത്രം വൃത്തിയാക്കുന്നതായിരിക്കും. അതുകൂടാതെ തുണിയിലുള്ള പൊടി പുറത്തു കൊണ്ടുപോയി കളയുക അതിനുശേഷം അത് കഴുകിയെടുത്ത് വീണ്ടും ആവശ്യം വരുമ്പോൾ ഉപയോഗിക്കുക. എല്ലാ വീട്ടമ്മമാരും ഈ ട്രിക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.