സൗന്ദര്യവർദ്ധനവിനായി സ്ത്രീകൾ ധാരാളം ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ഈ ചെടി ഒരുപാട് ആവശ്യങ്ങൾക്ക് നാം ഉപയോഗിക്കാറുണ്ട്. അത്രയധികം ഗുണപ്രതമാണ് ഈ ചെടി. കറ്റാർവാഴയിൽ ജീവകങ്ങൾ, ഇരുമ്പ്, മംഗനീസ്, കാൽസ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കടയിൽ കറ്റാർവാൾ ഉപയോഗിച്ചുകൊണ്ടുള്ള നിരവധി ഉൽപ്പന്നങ്ങൾ വാങ്ങിക്കാനായി സാധിക്കും.
ഡയബറ്റിക്, ആർത്രൈറ്റിസ്, അമിത കൊളസ്ട്രോൾ, കുഴിനഖം എന്നെ രോഗങ്ങൾക്ക് കറ്റാർവാഴയുടെ നീര് ഉപയോഗിക്കാം. കറ്റാർവാഴ നല്ലൊരു ആന്റിഓക്സിഡന്റാണ്. ഇത് ഫംഗസിനെയും ബാക്ടീരിയയും അകറ്റുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യം വർദ്ധിക്കുന്നതിനായി ഉപയോഗിക്കുന്ന എല്ലാത്തരം കളിലും ആലോവേര നമുക്ക് കാണാം.
കണ്ണിനടിയിൽ രക്ത കുറവുണ്ടാകുന്നത് മൂലവും അല്ലെങ്കിൽ ഉറക്കമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ കറ്റാർവാഴയുടെ നീര് ഉപയോഗിക്കാറുണ്ട്. അതുപോലെ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ നീക്കി മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നു. വരണ്ട ചർമം മുഖക്കുരു എന്നിവയാനും ഇത് വളരെയധികം ഫലപ്രദമാണ്.
കരളിന്റെ നല്ല പ്രവർത്തനത്തിനും മലബന്ധം ഇല്ലാതാക്കുവാനും കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു. ഇത് ശരീരത്തിലെ നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ വേനൽക്കാലത്ത് ഉണ്ടാകുന്ന ചൂടിൽ നിന്നും ശരീരത്തിന് ഏൽക്കുന്ന സൂര്യതാപത്തെ ഇല്ലാതാക്കാൻ കറ്റാർവാഴയുടെ നീര് സഹായിക്കുന്നു. ഇനിയും കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.