ചിത്രത്തിലെ കുട്ടി കുറുമ്പൻ ആരെന്ന് പിടികിട്ടിയോ?? ആളത്ര നിസ്സാരക്കാരനല്ല!! ഈ യുവ നടനെ തിരിച്ചറിഞ്ഞെങ്കിൽ ഉത്തരം പറയൂ.

മലയാളികൾ ഒരുപാട് ആകാംക്ഷയോടെ കാണാൻ കൊതിക്കുന്നതാണ് തങ്ങളുടെ ഇഷ്ട നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്തുവരുന്നതാണ് ഈ കൊച്ചു മിടുക്കന്റെ കുട്ടിക്കാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്നും നടൻ ആരെന്ന് വളരെ ചുരുക്കം പേർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ. മലയാളികളുടെ പ്രിയനടനായ ശ്രീനിവാസിന്റെയും വിമലയുടെയും മകനായ വിനീത് ശ്രീനിവാസന്റെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്.

വിനീതന്റെ ബാല്യകാല ചിത്രങ്ങളാണ് പുറത്തുവരുന്നത് എന്നറിഞ്ഞതോടെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പിന്നണി ഗായകനായും, നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും നിർമ്മാതാവായും കൈ വെക്കുന്ന മേഖലകളിലെല്ലാം തന്നെ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ് ഈ നടൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വിനീത് മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്.

ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന സിനിമയിലൂടെയാണ് വിനീത് ആദ്യമായി അഭിനയ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുന്നത്. തുടർന്ന് മകന്റെ അച്ഛൻ, ട്രാഫിക്, ചാപ്പാ കുരിശ് എന്നിങ്ങനെ നിരവധി സിനിമകളിൽ സഹനടനായും നായകനായും വേഷം ചെയ്തു. അഭിനയം മാത്രമല്ല നിരവധി ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ ഹൃദയം കീഴടക്കാൻ വിനീതിന് സാധിച്ചു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ആദ്യമായി സംവിധായകനായി രംഗത്ത് എത്തുന്നത്.

ഈ സിനിമയിലൂടെ നിരവധി യുവ താരങ്ങളെയും മലയാള സിനിമയിലേക്ക് നൽകാൻ വിനീതിന് സാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് വിനീത് അഭിനയിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമ പ്രദർശനം തുടങ്ങിയത്. ആരാധകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ഈ സിനിമയ്ക്കും ഇതിൽ അഭിനയിച്ച വിനീതിനും ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയും ഈ നടൻ സംവിധാനം ചെയ്ത സിനിമകൾ കാണാനും ഒപ്പം തന്നെ നടനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാനും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *