നടിപ്പിൻ നായകന് ബിരിയാണിയുടെ രഹസ്യം പറഞ്ഞുകൊടുത്ത് മെഗാസ്റ്റാർ മമ്മൂക്ക.!!

ജ്യോതിക സൂര്യ ദമ്പതികളെ അറിയാത്തവരായി കേരളീയർക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. സൗത്ത് ഇന്ത്യയിൽ തന്നെ ഏവരും ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ഇരുവരും. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ ദമ്പതികളുടെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ കുറച്ചു ദിവസങ്ങളായ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് കാതൽ സിനിമയുടെ ലൊക്കേഷനിൽ പ്രിയതമയെ കാണാൻ നടൻ സൂര്യ എത്തിയ വാർത്തകളും ചിത്രങ്ങളും.

സൂര്യയെയും ജ്യോതികയെയും മമ്മൂക്കയുടെ ഒപ്പം കാണാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി പുതിയ ചിത്രങ്ങളുമായി എത്തുകയാണ് കാതൽ ദി കോർ സിനിമയുടെ അണിയറ പ്രവർത്തകർ. അപ്രതീക്ഷിതമായി പ്രിയതമയെ കാണാൻ വന്ന സൂര്യയ്ക്കും ഈ സിനിമയുടെ മൊത്തം അണിയറ പ്രവർത്തകർക്കും ബിരിയാണി കൊടുക്കുകയാണ് മമ്മൂക്ക.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഏറെ സന്തോഷത്തോടെ ബിരിയാണി ഇളക്കുന്നതും സൂര്യയെ ബിരിയാണി വെക്കാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ആരാധകർ സെക്കൻഡുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു. തുടർന്ന് ജ്യോതികക്കും സൂര്യയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയും ചെയുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് ജ്യോതിക എത്തുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ ആണ് ഭാര്യയെ കാണാൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടിപ്പിൻ നായകൻ എത്തിയത്. താരത്തിന്റെ വരവോടുകൂടി ഏവരും വളരെ സന്തോഷത്തിലാവുകയായിരുന്നു. മലയാളികളുടെ മെഗാസ്റ്റാർ ആയ മമ്മൂക്കയ്ക്കും ഭാര്യ ജ്യോതികക്കും ഒപ്പം സൂര്യ ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ഈ സിനിമയിലൂടെ മമ്മൂക്കയുടെയും ജ്യോതികയുടെയും ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Suriya Fans Club Kerala™ (@aksfwa1)

Leave a Reply

Your email address will not be published. Required fields are marked *