അച്ചോടാ… സുദർശനയുടെയും സുബ്ബലക്ഷ്മിയമ്മയുടെയും മനോഹരമായ നിമിഷങ്ങൾ കണ്ട് മനസ് നിറഞ്ഞ് ആരാധകർ.!!

സൗഭാഗ്യ വെങ്കിടേഷിന്റെ കുടുംബത്തെ അറിയാത്തവരായി മലയാളികൾക്ക് ഇടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. സിനിമയിൽ ഒന്നും തന്നെ അഭിനയിച്ചില്ലെങ്കിൽ പോലും പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ സാധിക്കുമെന്ന് കാണിച്ചുതന്ന ഒരു വ്യക്തി കൂടിയാണ് സൗഭാഗ്യ. മുത്തശ്ശിയായ സുബ്ബലക്ഷ്മിയമ്മയും അമ്മയായ താരാകല്യാണും സിനിമാ സീരിയലുകളിലൂടെ ആരാധകരുടെ പ്രിയ താരങ്ങളായി മാറിയതാണ്.

എന്നാൽ മകളായ സൗഭാഗ്യയെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരകുടുംബം പങ്കുവെക്കുന്ന ഏതൊരു വാർത്തയും വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നതാണ് സൗഭാഗ്യയുടെ മുത്തശ്ശിയായ സുബ്ബാലക്ഷ്മിയമ്മയുടെയും മകളായ സുദർശനയുടെയും ചിത്രങ്ങൾ. ക്വാളിറ്റി ടൈം എന്നു പറഞ്ഞാണ് ഇരുവരുടെയും ഈ വളരെ മനോഹരമായി ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.

തലമുറകൾ ഒന്നിച്ചുള്ള ഈ അമൂല്യമായ നിമിഷങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. സൗഭാഗ്യയുടെ മകളായ സുദർശനയ്ക്ക് ഏറെ സന്തോഷത്തോടെ പാട്ടു പാടി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ കാലത്ത് വളരെ വിരളമായി കാണുന്ന ഇതുപോലുള്ള നിമിഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തുകയായിരുന്നു.

പലരും പലപ്പോഴായും കൊതിക്കുന്ന ഈ നിമിഷങ്ങൾ അനുഭവിക്കാൻ സുദർശന ഭാഗ്യവതിയാണെന്നും, ഇതുപോലുള്ള ഒരു അമ്മൂമ്മ എല്ലാവരുടെയും ആഗ്രഹമാണെന്നും, രണ്ടുപേരുടെയും ഈ നിമിഷങ്ങൾ വളരെ മനോഹരമായിട്ടുണ്ടെന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്. നിരവധി താരങ്ങളും ഒപ്പം തന്നെ ഒട്ടനേകം ആരാധകരുമാണ് ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഇനിയും സുദർശനയുടെയും സുബ്ബലക്ഷ്മിയമ്മയുടെയും രസകരമായ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *