ജയറാമിന്റെ വീട്ടിലേക്ക് അതിഥിയായി എത്തി സഞ്ജുവും ഭാര്യയും!! മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ച് താരം.

ക്രിക്കറ്റ് ആരാധകരുടെയും മലയാളികളുടെയും മനസ്സ് കീഴടക്കിയ ക്രിക്കറ്റ് പ്ലെയർ സഞ്ജു സാംസണെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ലക്ഷക്കണക്കിന് ആരാധകരുള്ള ഈ താരത്തിന്റെ ഏതൊരു വാർത്തയും സെക്കൻഡുകൾക്കുള്ളിൽ ആണ് പ്രേക്ഷകർക്കിടയിൽ പ്രചാരം ലഭിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് സഞ്ജു പങ്കു വയ്ക്കുന്ന ചിത്രങ്ങൾ.

മലയാളികൾക്ക് സുപരിചിതനായ ജയറാമിന്റെ കുടുംബത്തോടൊപ്പം ഉള്ള വളരെ മനോഹരമായ നിമിഷങ്ങളാണ് സഞ്ജു ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്ന നിമിഷം കൊണ്ട് തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഇത്രയും സന്തോഷകരവും ആത്മാർത്ഥവും സ്നേഹമുള്ളതുമായ കുടുംബം. നമ്മുടെ സ്വന്തം ജയറാമേട്ടനും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ സാധിച്ചു എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഇതേ ചിത്രങ്ങൾ തന്നെ മാളവികയും ,ജയറാമും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ സഞ്ജുവിനും ചാരുലതക്കും ഒപ്പം പാർവതിയും മാളവികയും ജയറാമിനെയും കാണാൻ കഴിഞ്ഞെങ്കിലും ഇവരുടെ മകനായ കാളിദാസനെ കാണാത്ത വിഷമത്തിൽ ആയിരുന്നു ആരാധകർ. ബ്രോസ്കിയെ ഞങ്ങൾ മിസ്സ് ചെയ്തു എന്നും ചിത്രത്തിനൊപ്പം തന്നെ സഞ്ജു കുറിച്ചിരുന്നു. ഇവരുടെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന താരകുടുംബം തന്നെയാണ് ജയറാമിന്റെത്. അതുകൊണ്ടുതന്നെ സഞ്ജുവും ജയറാമിന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ആവേശത്തിൽ ആവുകയായിരുന്നു ആരാധകർ. പെരുമ്പാവൂരിന്റെ സ്വന്തം ഫാമിലി ആണെന്നും ചിത്രങ്ങൾ സൂപ്പറായിട്ടുണ്ടെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഒട്ടനേകം പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിയത്. ഇനിയും ഈ താര കുടുംബത്തോടൊപ്പം ഉള്ള വളരെ നല്ല നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

Leave a Reply

Your email address will not be published. Required fields are marked *