20 കൊല്ലം പഴക്കമുള്ള ഓർമ്മകൾ പുതുക്കി നടി ജ്യോതി കൃഷ്ണ!! ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ.

മലയാളികൾക്ക് ഏവർക്കും സുപരിചിതയായ നടിയാണ് ജ്യോതി കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. നടൻ സുരേഷ് ഗോപിക്ക് ഒപ്പമുള്ള 20 വർഷം മുമ്പത്തെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ജ്യോതി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് എന്ന് പറയാം. സുരേഷേട്ടൻ 2002 ആൻഡ് 2022 ആയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

പഴയ ചിത്രവും പുതിയ ചിത്രവും കോർത്തിണക്കിയിട്ടുള്ള നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രങ്ങൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും, അന്നും ഇന്നും മാറ്റങ്ങളില്ലാതെ സുരേഷേട്ടൻ എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്.

ജ്യോതി കൃഷ്ണ വിവാഹം ചെയ്തിരിക്കുന്നത് നടി രാധികയുടെ സഹോദരനായ അരുൺ ആനന്ദ് രാജയെ ആണ്. സിനിമയിൽ സജീവമായിരിക്കുബോൾ ആയിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുകയാണ്. ഇരുവർക്കും ധ്രുവ് എന്ന മകനാണ് ഉള്ളത്. സിനിമയിൽ നിന്ന് അകന്നു നിൽക്കുന്ന ഈ നടിയുടെ ഏതൊരു വിശേഷവും അറിയാൻ ആരാധകർക്ക് ഏറെ സന്തോഷമാണ്.

ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലാണ് ജ്യോതി ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിച്ചത്. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയാണ് ഏറ്റവും അവസാനമായി ജ്യോതി ചെയ്യുന്നത്. നല്ലൊരു തിരക്കഥയും കഥാപാത്രവും ലഭിച്ചാൽ വീണ്ടും മലയാള സിനിമ മേഖലയിലേക്ക് തിരിച്ചുവരുമെന്ന് മുന്നിൽ തന്നെ അറിയിച്ചിരുന്നു. പല നായികമാരും സിനിമകളിൽ വീണ്ടും സജീവമായതുപോലെ നടി ജ്യോതി കൃഷ്ണയുടെയും ഒരു ഗംഭീര തിരിച്ചുവരവിന് ആയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *