ചതുരം സിനിമയുടെ പ്രീമിയർ ഷോ കാണാൻ വന്ന കെപിഎസി ലളിതയുടെ ചിത്രങ്ങളുമായി സിദ്ധാർത്ഥ്!!

മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്ന സിനിമയാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചലച്ചിത്രം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ സിനിമ പ്രദർശനം ആരംഭിച്ചത്. ഈയടുത്ത് കലത്തായി പുറത്തിറങ്ങുന്ന സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു സിനിമയാണ് ചതുരം എന്നു പറയാം. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ നിന്നും വളരെ വലിയ സ്വീകാര്യതയാണ് ഈ സിനിമയ്ക്കും ഇതിൽ അഭിനയിച്ചിരിക്കുന്ന ഓരോ വ്യക്തികൾക്കും ലഭിക്കുന്നത്.

നിറഞ്ഞ സദസ്സോടെ ഇപ്പോഴും ഈ ചലച്ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. സ്വാസിക, റോഷൻ, ശാന്തി ബാലചന്ദ്രൻ, ഗീതി സംഗീത തുടങ്ങി നിരവധി താരങ്ങളാണ് വേഷം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിദ്ധാർത്ഥിന്റെ ജീവിതത്തിലെ പൊൻതൂവൽ ആയി മാറിയ ചതുരം എന്ന സിനിമ അമ്മയായ കെ പി എ സി ലളിതക്കും കാണാൻ സാധിച്ചു എന്ന സന്തോഷ വാർത്തയാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. മരിക്കുന്നതിനു മുമ്പ് ചതുരം എന്ന സിനിമയുടെ പ്രീമിയർ ഷോ അമ്മയെ കാണിക്കാൻ കഴിഞ്ഞെന്നും സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷം സിദ്ധാർത്ഥ് പങ്കുവെക്കുന്നുണ്ട്.

ചതുരം എന്ന സിനിമയുടെ സ്വകാര്യ പ്രദർശന വേളയിൽ അമ്മയ്ക്കൊപ്പം. അമ്മയുടെയും നിങ്ങളുടെ അനുഗ്രഹത്തിന്റെയും കൂടെ ഞങ്ങൾ നന്നായി പോകുന്നു. തുടർന്നും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചതുരം എന്ന സിനിമ കാണണം എന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്നും ഈ ആഗ്രഹം ആണ് സാധിച്ചു കൊടുത്തതെന്നും പറയുന്നു.

അമ്മയ്ക്ക് വയ്യാതായതിനെ തുടർന്ന് ചതുരം സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം പ്രീമിയർ ഷോ കാണിച്ചു കൊടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു. രഞ്ജിനി ജോസ് മഞ്ജു പിള്ളൈ, ദിവ്യ പ്രഭ, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *