നടിപ്പിൻ നായകനും മെഗാസ്റ്റാറും ഒന്നിച്ച് ഒരു ഫ്രെയിമിൽ!! ചിത്രങ്ങൾ കണ്ട് ആഹ്ലാദത്തിൽ ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരങ്ങളാണ് ജ്യോതികയും സൂര്യയും. മലയാളി അല്ലെങ്കിൽ പോലും ഒട്ടനേകം ആരാധകരാണ് കേരളത്തിൽ നിന്നും ഈ സൂപ്പർ ജോഡികൾക്ക് ഉള്ളത് എന്ന് പറയാം. ഇവർ ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും ഇവരുടെ വാർത്തയും എല്ലാം തന്നെ വളരെ വേഗത്തിൽ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഈ താര ദമ്പതികൾക്ക് ഒപ്പം മെഗാസ്റ്റാർ മമ്മൂക്കയും ഒത്തുചേർന്നുള്ള ചിത്രങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർ മൂന്നു പേരുടെയും വളരെ മനോഹരമായ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു എന്ന് പറയാം. മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. നീണ്ട 12 വർഷത്തിനുശേഷം വീണ്ടും കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്താൻ പോകുന്നു എന്ന വാർത്ത ആരാധകരെ അറിയിച്ചിരുന്നു.

ഈ സിനിമയുടെ ചിത്രീകരണത്തിനായി ജ്യോതിക കേരളത്തിലെത്തിയ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. അതിന് പിന്നാലെയാണ് സൂര്യയും ഇവരെ കാണാൻ എത്തുന്നത്. ഇവർ മൂന്നുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ടപ്പോൾ ഒരുപാട് സന്തോഷത്തിലാവുകയായിരുന്നു ആരാധകർ. ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

മൂന്ന് പേരും അടിപൊളിയായിട്ടുണ്ട് എന്നും, മെഗാസ്റ്റാറും നടിപ്പിൻ നായകനും ഒരു ഫ്രെയിമിൽ എന്നും, മൂന്നു പേരെയും കാണാൻ എന്നാ ലുക്ക് ആണെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഈ ചിത്രങ്ങൾക്ക് താഴെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒട്ടനേകം കമന്റുകളും ലക്ഷക്കണക്കിന് ലൈക്കുകളും ആണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതിയും ഒന്നിച്ച് അഭിനയിക്കുന്ന കാതൽ എന്ന സിനിമയിലെ ഇരുവരുടെയും ഗംഭീര പ്രകടനത്തിനായാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *