മാമാട്ടിക്കുട്ടിയമ്മയായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലിനി. വളരെ ചെറുപ്രായത്തിൽ തന്നെ മലയാളികളുടെ മനം കവരാൻ ശാലിനിക്ക് സാധിച്ചു എന്ന് പറയാം. ബാലതാരം ആയിരിക്കുമ്പോൾ മാത്രമല്ല തുടർന്ന് നായികയായി എത്തിയപ്പോഴും ആരാധകരുടെ പ്രിയങ്കരി തന്നെയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായിക ആയി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്.
തുടർന്ന് യുവതി യുവാക്കളുടെ ഹരമായി തീരുകയായിരുന്നു. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ശാലിനി ജീവൻ നൽകിയ ഏതൊരു കഥാപാത്രത്തെയും ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ശാലിനിയുടെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൻ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ശാലിനിയുടെ പുതിയ ചിത്രങ്ങൾ. യഷ് ഡെന്റൽ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തിനായാണ് ശാലിനി എത്തുന്നത്.
താരമെത്തിയ നിമിഷം തൊട്ട് ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയായിരുന്നു എന്ന് പറയാം. വളരെ ചുരുക്കം മാത്രം പൊതുവേദികളിൽ എത്താറുള്ളത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ചുവപ്പു നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് വളരെ മനോഹരി ആയിട്ടാണ് ശാലിനി എത്തുന്നത്. ഒരുപാട് കാലം കഴിഞ്ഞെങ്കിലും ഇന്നും ആ പഴയ സൗന്ദര്യത്തോടെ താരത്തെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.
വിവാഹശേഷം സിനിമയിൽ നിന്നും പിന്മാറിയ ശാലിനി കുടുംബത്തോടൊപ്പം സന്തുഷ്ടമായ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു കോംബോ ആയിരുന്നു ശാലിനി കുഞ്ചാക്കോ ബോബൻ എന്നിവരുടേത്. ഒരു സമയത്ത് ഇരുവരും തമ്മിൽ വിവാഹം ചെയ്യുമോ എന്ന് പോലും മലയാളികൾ ആശിച്ചിരുന്നു എന്ന് പറയാം. ഇനിയും വീണ്ടും ഈ സൂപ്പർ കോമ്പോയെ ഒന്നിച്ച് കാണാൻ പറ്റുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. നിരവധി പേരാണ് ശാലിനിയുടെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകി രംഗത്തെത്തുന്നത്.