ഗോപി സുന്ദറിന്റെ ഹൃദയസ്പർശിയായ ഗാനത്തിൽ സ്വയം മറന്ന് അമൃത സുരേഷ്.!!

അമൃത സുരേഷിനെയും ഗോപി സുന്ദറിനെയും അറിയാത്തവരായി മലയാളികൾക്ക് ഇടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഇരുവരും ആരാധകരെ പാട്ടിന്റെ മായാ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നിഷ്പ്രയാസം സാധിക്കുന്ന രണ്ട് വ്യക്തികൾ ആണെന്ന് പറയാം. അതുകൊണ്ട് തന്നെ ഈ ജോഡികളുടെ ഏതൊരു വാർത്തയും അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാൻ ഉള്ളത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃതയും ഗോപി സുന്ദറും തങ്ങളുടെ ഏതൊരു വിശേഷവും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നതാണ് അമൃത സുരേഷ് പങ്കുവെക്കുന്ന ചിത്രങ്ങൾ. വിജയാനന്ദ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലുള്ള ചിത്രങ്ങളാണ് അമൃത തന്റെ ഇൻസ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്യുന്നത്. ഈ ഓഡിയോ ലോഞ്ചിനിടയിൽ ഗോപി സുന്ദറിന്റെ ഹൃദയസ്പർശിയായ ഒരു മെലഡി ഗാനവും ഉണ്ടായിരുന്നു.

ഈ ഈണം നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. അമൃത ഈ ചിത്രങ്ങളെല്ലാം പങ്കുവെച്ചതോടെ ആരാധകർ സെക്കൻഡുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പറയാം. നിരവധി പേരാണ് അമൃത പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇരുവരെയും കാണാൻ വളരെ മനോഹരമായിട്ടുണ്ട് എന്നും, ഇതുപോലെ എന്നും നിങ്ങൾ തമ്മിലുള്ള ബന്ധം നിലനിൽക്കട്ടെ എന്നും കമന്റ്കളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്.

അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷത്തിന്റെ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ഇരുവരെയും അത്രമാത്രം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ഇവരുടെ ഏതൊരു വാർത്തയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ളത്. നിരവധി പേരാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ ഇവരുടെ ഗാനങ്ങൾ കേൾക്കാനും കൂടുതൽ ചിത്രങ്ങൾ കാണാനും ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *