പഴയ ഓർമ്മകൾ പുതുക്കി സുപ്രിയ!! താര ജോഡികളുടെ പഴയ ചിത്രങ്ങൾ കണ്ട സന്തോഷത്തിൽ ആരാധകർ.

മലയാളികൾ ഏറെ താല്പര്യത്തോടെ നോക്കി കാണുന്ന താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് പൃഥ്വിരാജ്, സുപ്രിയ മേനോൻ . ജേണലിസ്റ്റ് ആയ സുപ്രിയ മേനോൻ തന്റെ കഴിവുകൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും എല്ലാ വിഷയങ്ങളിലും ഉള്ള തന്റെ കാഴ്ചപ്പാടുകൾ കൊണ്ടും തന്റെതായ ഇടം കണ്ടെത്തി. ഒരു ജേണലിസ്റ്റിൽ നിന്നും ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പാർട്ണർ കൂടി ആണ് ഇപ്പോൾ സുപ്രിയ.

സുപ്രിയയെയും പൃഥ്വിരാജിനെയും ഇഷ്ടമില്ലാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ സുപ്രിയ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ, ഇരുവരും തമ്മിലുള്ള പഴയ ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. പ്രിത്വിയുമായുള്ള പ്രണയവും ഇരുവരുടെയും വിവാഹവും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹമായിരുന്നു.

അതുകൊണ്ടുതന്നെ താര ദമ്പതികൾ തമ്മിലുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആരാധകർ അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയതായി പ്രിത്വിരാജിനൊപ്പമുള്ള സുപ്രിയയുടെ പഴയ കാല ഓർമകളാണ് ആരാധകർക്കായി താരം പങ്കുവെച്ചിട്ടുള്ളത്. 2008-ലെ തിരുവനന്തപുരത്തെ ഗൃഹ പ്രവേശനത്തിലേക്കുള്ള തിരിച്ചുവരവ്. എന്ന് പറഞ്ഞാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനുമുമ്പും സുപ്രിയ പൃഥ്വിരാജിനൊപ്പം ഉള്ള പഴയകാല ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. പ്രിത്വിയുടെയും സുപ്രിയയുടെയും പഴയ ചിത്രങ്ങളെല്ലാം പുറത്തുവന്നതോടുകൂടി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചില ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല എന്നും, കമന്റുകളിലൂടെ ആരാധകർ പറയുന്നു. നിരവധി പേരാണ് സുപ്രയുടെയും പൃഥ്വിരാജിന്റെയും ഈ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *