പൊന്നിയൻ സെൽവത്തിന്റെ ഗംഭീര ആഘോഷ പരിപാടിയുടെ ചിത്രങ്ങളുമായി ലിസി!! ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ.

ലിസി പ്രിയദർശനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ലിസി എന്ന് പറയാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയും ചെയ്തു. സിനിമാ മേഖലയിൽ ഇപ്പോൾ അധികം സജീവം അല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ഒരുപാട് ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് ലിസി പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ വിജയാഘോഷ പാർട്ടിയുടെ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ കൂടി ലിസി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ മാസം 30 ന് ആയിരുന്നു പൊന്നിയൻ സെൽവൻ എന്ന സിനിമ പ്രദർശനം ആരംഭിച്ചത്. മണി രത്നം സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സിനിമ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു.

ഐശ്വര്യ റായി ബച്ചൻ, തൃഷ, വിക്രം, ജയം രവി, കാർത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താര നിരയാണ് ഈ സിനിമയിൽ വേഷമിടാൻ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ഈ സിനിമയുടെ വിജയാഘോഷങ്ങൾ നടത്തിയത്. ഈ ആഘോഷവേളയിൽ ലിസി എത്തിയിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയിലെ നിറസാന്നിധ്യമായ താരങ്ങളെ എല്ലാവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിൽ ആണ് ലിസി എന്നു പറയാം.

ഏവരോടും ഒന്നിച്ച് വളരെ സന്തോഷപൂർവ്വം ചിത്രങ്ങൾ എടുക്കുകയായിരുന്നു താരം. പഴയ സുഹൃത്തുക്കളെ എല്ലാവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ലിസി. ഈ ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ നിരവധി പേരാണ് ഒട്ടനേകം ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഈ വമ്പൻ താര നിരകളെ ഒന്നിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *