ചിയാൻ വിക്രമിന് യൂഎഇ ഗോൾഡൻ വിസ കൈമാറി ഷംനയും ഭർത്താവും.!!

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഒരു താരമാണ് ചിയാൻ വിക്രം. മലയാളി അല്ലെങ്കിൽ പോലും ഈ നടൻ മലയാളികളുടെ പ്രിയങ്കരനാണ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കവരാൻ ഈ നടന് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. സിനിമകളിലൂടെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് ഏവരെയും ഒരുപാട് ആവേശത്തിൽ ആക്കാൻ ഈ നടന് സാധിക്കാറുണ്ട്. സിനിമയിലൂടെ മാത്രമല്ല ഈ നടന്റെ പെരുമാറ്റവും ആരാധകരെ ഒരുപോലെ ആകർഷിക്കാറുണ്ട്.

ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ചിയാൻ വിക്രമിന്റെ എന്റെ പുതിയ സന്തോഷ വാർത്തയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഗോൾഡൻ വിസ താരത്തിന് ലഭിക്കുന്നത്. മലയാളികളുടെ പ്രിയ നടിയായ ഷംന കാസിമിന്റെ ഭർത്താവായ ഷാനിദ് ആണ് ഇത് കൈമാറ്റം ചെയ്യുന്നത്. ഷാനിദ് ആസിഫ് അലി ബിസിനസ് കൺസൾട്ടന്റാണ്. ഇതിനുമുമ്പും നിരവധി പേർക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഗോൾഡൻ വിസ നൽകാൻ ഇവർ സഹായിച്ചിട്ടുണ്ട്.

ഗോൾഡൻ വിസ സ്വീകരിക്കാൻ ചിയാൻ വിക്രം വന്നപ്പോൾ തൊട്ട് ഒട്ടനേകം ആരാധകരാണ് ഒത്തുചേർന്നത്. ചെണ്ടമേളത്തോട് ഒപ്പമാണ് താരത്തെ ഏവരും സ്വീകരിക്കുന്നത്. ചിയാൻ വിക്രമിനെ നേരിട്ട് കണ്ടപ്പോൾ ഏവരും ഒരുപാട് സന്തോഷത്തിലാവുകയായിരുന്നു എന്ന് പറയാം. കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്നു ഷംനയുടെ വിവാഹം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലെല്ലാം ഒരുപാട് നിറഞ്ഞു നിന്നിരുന്ന വാർത്ത ആയിരുന്നു ഇവരുടെ വിവാഹം.

അതിന് പിന്നാലെയാണ് ഇപ്പോൾ ഈ വാർത്തയും ആരാധകർക്കിടയിൽ ഇടം പിടിക്കുന്നത്. വിക്രമിന് ലഭിച്ച ഈ അംഗീകാരത്തിന് അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ ഷംനാ കാസിം പങ്കുവെച്ച വീഡിയോക്കും ചിത്രത്തിനും നിരവധി കമന്റുകളും ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്. ഇനിയും ഈ നടന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *