കുടുംബ സംഗമത്തിനിടയിൽ അതി സുന്ദരിയായി സുഹാസിനി!! താരത്തെ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് സുഹാസിനി. കന്നട , തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. നിരവധി ഭാഷകളിൽ അഭിനയിച്ച് സിനിമ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കുകയായിരുന്നു സുഹാസിനി എന്ന് പറയാം. അഭിനേത്രി മാത്രമല്ല ഒപ്പം തന്നെ സംവിധായകയായും പ്രൊഡ്യൂസർ ആയും, തിരക്കഥാകൃത്തായും സുഹാസനി സിനിമ മേഖലയ്ക്ക് പൊൻതൂവലായ് മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് ഈ താരം. അതുകൊണ്ടുതന്നെ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും സുഹാസിനി കാണിക്കാറില്ല. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. വീട്ടിൽ നടന്ന ഗംഭീര ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇൻഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്യുന്നത്. കുടുംബാംഗങ്ങൾക്ക് ഒപ്പം വലിയൊരു സംഗമം നടത്തുകയാണ് ഈ ദമ്പതികൾ.

ചന്ദന നിറത്തിലുള്ള സാരി ധരിച്ച് വളരെ സുന്ദരിയായാണ് ആഘോഷ പരിപാടിയിൽ സുഹാസിനി പങ്കെടുക്കുന്നത്. കൂടാതെ സുഹാസിനി ആദ്യമായാണ് സഹോദരിമാരുടെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. സഹോദരിമാരുടെ കൂട്ടത്തിൽ ഏറ്റവും സുന്ദരി സുഹാസിനി തന്നെയാണെന്ന് നിസംശയം പറയാം. ചേച്ചിമാരോടൊപ്പം ഏറെ സന്തോഷത്തോടെ നിൽക്കുന്നതും കുടുംബ സംഗമത്തിന്റെ ചിത്രങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോൾ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു.

ഈ ആഘോഷവേളയിൽ പങ്കെടുക്കാൻ നടൻ കമലഹാസനും എത്തിചേർന്നിരുന്നു. സുഹാസിനിയുട പിതാവും കമലഹാസന്റെ ഏറ്റവും മൂത്ത ചേട്ടനായ ചാരു ഹാസനും അവശതകൾക്കിടയിലും ഈ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എല്ലാവരും ഒന്ന് ചേർന്ന ഈ കുടുംബ സംഗമത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്. പ്രശസ്ത നടി നടന്മാർ എല്ലാവരും ഒന്ന് ചേർന്ന ഈ സംഗമത്തിന്റെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *