അച്ചോട… കുഞ്ഞുവാവയുടെ ചിരി കണ്ടോ?? സിത്താരയ്ക്ക് ഒപ്പമുള്ള രുദ്രുവിന്റെ നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരുപാട് ഗാനങ്ങൾ ആലപിച്ച വ്യക്തിയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ഗാനങ്ങൾ മാത്രമല്ല സിത്താരയെയും ഒരുപാട് ഇഷ്ടമാണ് മലയാളികൾക്ക്. പിന്നണി ഗായിക ഡാൻസർ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സിതാര കൃഷ്ണകുമാർ. പിന്നണി രംഗത്ത് മാത്രമല്ല സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് സിത്താര കൃഷ്ണകുമാർ.

ഒരുപാട് ആരാധകരാണ് സിതാരക്ക് ഉള്ളത്. ഹിന്ദുസ്ഥാനി സംഗീതത്തിലും ക്ലാസിക്കൽ മ്യൂസിക്കലും ഗസലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് സിത്താരയുടെ പുതിയ വീഡിയോ.

കൈലാസ് മേനോന്റെ മകനായ രുദ്രു സിത്തു മണിയെ കാണുന്നതും, രുദ്രവിനൊപ്പം രസകരമായി നിമിഷങ്ങൾ ചിലവഴിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. സിത്താര കൃഷ്ണകുമാർ മാത്രമല്ല ജുവൽ മേരി, സ്റ്റീഫൻ, സജിൻ, സായു എന്നിവരും ഈ വീഡിയോയിൽ കാണാം. ഇതാരാണെന്ന് മനസ്സിലായോ എന്ന് രുദ്രുവിനോട് ചോദിക്കുമ്പോൾ മേക്കപ്പ് ഇട്ടത് കൊണ്ടായിരിക്കും അറിയാത്തതെന്നും വളരെ രസകരമായി സിത്താര പറയുന്നുണ്ട്.

വീഡിയോക്ക് ഇടയിലുള്ള രുദ്രുവിന്റെ ചിരിയും ആരാധകരെ ഒരുപാട് ആകർഷിക്കുന്നു എന്ന് പറയാം. സിത്താരയുടെ ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് ഇവരുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. സജിനെ കണ്ടപ്പോൾ ഉള്ള കുഞ്ഞിന്റെ ചിരി വളരെ രസമായിട്ടുണ്ടെന്നും, കമന്റ്കളിലൂടെ ആരാധകർ പറയുന്നുണ്ട്. കൂടാതെ സിത്താരയുടെയും കൂട്ടുകാരുടെയും വളരെ രസകരമായ വീഡിയോക്ക് ഒട്ടനേകം ലൈക്കുകളും ആരാധകർ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *