പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരകുടുംബം ആണ് കൃഷ്ണകുമാറിന്റേത്. നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികൾക്കിടയിൽ സ്ഥാനം കണ്ടെത്താൻ കൃഷ്ണകുമാറിന് സാധിച്ചു എന്ന് പറയാം. ഈ നടൻ മാത്രമല്ല ഈ കുടുംബത്തിലെ ഓരോരുത്തരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ കുടുംബം പങ്കുവെക്കുന്ന ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധുവിന്റെ പിറന്നാൾ ആഘോഷം. ഇത്തവണ വളരെ വ്യത്യസ്തമായിട്ടാണ് സിന്ധുവിന്റെ പിറന്നാൾ ഏവരും ആഘോഷിക്കുന്നത്. സിന്ധു മക്കൾക്കും കൂട്ടുകാർക്കും ഒപ്പം കാശ്മീരിൽ വെച്ചാണ് പിറന്നാൾ ആഘോഷം നടത്തുന്നത്. പ്രിയതമയുടെ പിറന്നാൾ ചിത്രം പങ്കുവെക്കുന്നതിനൊപ്പം തന്നെ ഒന്നിച്ച് ജീവിച്ച 28 വർഷത്തെ പിറന്നാൾ ദിവസത്തെ അനുഭവവും കൃഷ്ണകുമാർ കുറിച്ചിരുന്നു.
28 വർഷവും കൃത്യമായി മറന്നുപോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാൾ, സിന്ധു ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇന്ന് രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണമെന്ന്. എന്നാൽ പതിവുപോലെ എല്ലാം മറന്നു എന്നിങ്ങനെ ആയിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ. യാത്രകൾ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് സിന്ധു. അതും കുടുംബത്തോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ.
സിന്ധുവിന്റെ ഈ ആഗ്രഹമാണ് ഏവരും ചേർന്ന് നടത്തി കൊടുക്കുന്നത്. എന്നിങ്ങനെയും കൃഷ്ണ കുമാർ കുറിക്കുന്നു. സിന്ധുവിന്റെ ഒപ്പം പഠിച്ച ഉറ്റ സുഹൃത്തുക്കൾക്കും മക്കൾക്കും ഒപ്പം യാത്രകൾ ആഘോഷിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ കുടുംബം പങ്കുവെക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ സിന്ധുവിന് പിറന്നാൾ ആശംസകളും ആരാധകർ അറിയിക്കുന്നുണ്ട്.
View this post on Instagram