മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റെത്. താര ദമ്പതികൾ മാത്രമല്ല താര പുത്രിയായ അല്ലിയും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഒരു ജേണലിസ്റ്റിൽ നിന്നും ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പാർട്ണർ കൂടി ആണ് സുപ്രിയ. സുപ്രിയയെയും പൃഥ്വിരാജിനെയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാവില്ല.
അതുകൊണ്ടുതന്നെ ഈ ദമ്പതികൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുതിയ ചിത്രങ്ങളാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. ഇവരുടെ ചിത്രങ്ങളിലെല്ലാം തന്നെ ഇടയ്ക്കിടയ്ക്ക് എത്താറുള്ള അതിഥിയാണ് സോറോ. അതുകൊണ്ടുതന്നെ ഈ ദമ്പതികളുടെ ആരാധകർക്ക് എല്ലാം സുരിചിതയാണ് സോറോ എന്ന പട്ടികുട്ടിയെ.
ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന അല്ലിയെ ശല്യപ്പെടുത്തുന്ന സൊറോയെ എടുത്തുകൊണ്ടുപോകുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സുപ്രിയ ഇത്തവണ പങ്കുവെക്കുന്നത്. അത്താഴത്തിനിടയിൽ അല്ലിയെ ശല്യപ്പെടുത്തിയ ശേഷം ഡാഡയോടൊപ്പം കളിക്കുന്ന സോറോ എന്ന ക്യാപ്ഷനുമായാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജും അവരുടെ പെറ്റ് ആയ സോറോയും തമ്മിലുള്ള ഈ നിമിഷങ്ങൾ പുറത്തുവന്നതോടുകൂടി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
സോറോ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരേ ഒരു വ്യക്തിയാണ് പ്രിത്വി. സ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല എന്നും, ഡാഡയോട് കുമ്പസാരം നടത്തുന്നതുപോലെ ഉണ്ടെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. വളരെ അപൂർവമായി മാത്രം മകളോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ എന്നതുകൊണ്ട് തന്നെ സെക്കൻഡുകൾക്കുള്ളിൽ ഈ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു ആരാധകർ. ഒപ്പം തന്നെ ഈ ചിത്രങ്ങൾക്ക് ലക്ഷക്കണക്കിന് ലൈക്കുകൾ ആണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്.
View this post on Instagram