ഈ പ്രായത്തിലും അടിപൊളി വർക്ക് ഔട്ട് വീഡിയോയുമായി മലയാളികളുടെ പ്രിയ നടൻ ജയറാം.!!

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് നടൻ ജയറാം. തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല താരത്തിന് ആരാധകരായ ഉള്ളത് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച് അവിടെയും നിരവധി ആരാധകരെ സ്വന്തമാക്കി എന്ന് പറയാം. അഭിനയത്തിലൂടെ മാത്രമല്ല മിമിക്രിയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ താരത്തിന് നിഷ്പ്രയാസം സാധ്യമാണ്.

മലയാളികളുടെ പ്രിയ നടൻ ആയതുകൊണ്ട് തന്നെ ജയറാമിന്റെ ഏതൊരു ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ജയറാം പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. നടൻ ജയറാം വർക്ക് ഔട്ട്‌ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രായത്തെ വെറും അക്കങ്ങളായി മാറ്റി വളരെ ചുറുചുറുക്കോട് കൂടിയാണ് ജയറാം വർക്ക്‌ ഔട്ട്‌ ചെയ്യുന്നത്. ഇതിന് മുൻപ് നടൻ മോഹൻലാൽ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളും അവരുടെ വർക്ക്‌ ഔട്ട്‌ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

അക്കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ നടൻ ജയറാമും എത്തിയിരിക്കുന്നത്. നടന്മാർ മാത്രമല്ല, പല നായികാ മാറും അവരുടെ വർക്ക് ഔട്ട് വിഡിയോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ധാരാളം പേരാണ് താരത്തിന്റെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. സെക്കന്റുകൾക്കുളിൽ വീഡിയോ വൈറലാക്കി മാറ്റി എന്ന് പറയാം. ജയറാമിന് മാത്രം അല്ല ഈ താരകുടുംബത്തിനും നിരവധി ആരാധകരാണുള്ളത്. നടി പാർവതിയും മലയാളികളുടെ പ്രിയങ്കരിയാണ്.

ഇപ്പോഴിതാ മകൻ കാളിദാസും സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരിക്കുമാകയാണ്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബം തന്നെയാണ് നടൻ ജയറാമിന്റേത് എന്ന് തന്നെ പറയാം. മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന തമിഴ് സിനിമയിൽ അതിഗംഭീര അഭിനയമാണ് ജയറാം കാഴ്ച വെച്ചിരിക്കുന്നത്. ഓരോ സിനിമക്കും വേണ്ടിയും അത്രമാത്രം ഡെഡിക്കേഷൻ ആണ് ജയറാം ചെയ്യുന്നത്. ഇനിയും ഈ നടന്റെ പുതിയ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *