മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ് മാറിയ നടിയാണ് ദേവിക നമ്പ്യാർ. സീരിയലുകളിലൂടെയും ഏതാനും ചുരുക്കം സിനിമകളിലൂടെയും മലയാളികൾക്കു മുമ്പിൽ വന്നു ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ദേവിക. അഭിനയത്തിലൂടെ മാത്രമല്ല നല്ലൊരു അവതാരികയും മലയാളികളുടെ ഇഷ്ട താരമാവാൻ ദേവികക്ക് സാധിച്ചു. ഈ വർഷമായിരുന്നു താരത്തിന്റെ വിവാഹം വിജയ് മാധവ് ആയ് നടക്കുന്നത്.
ഏറെ പ്രചാരം ലഭിച്ച വാർത്തയായിരുന്നു ഇവരുടെ വിവാഹം. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ ദമ്പതികൾ പങ്കുവെക്കുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നത്. പാട്ടുകളിലൂടെ പ്രശസ്തനായ ഒരാളാണ് വിജയ് മാധവ്. എന്നാൽ ദീപിക പാട്ട് പാടുന്നത് ആദ്യമായാണ് ആരാധകർ കേൾക്കുന്നത്. ഇതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് ഒപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം.
ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്. വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു അർധ രാത്രി 12 മണി കഴിഞ്ഞാൽ എൻ്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും. അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്നു. ആ നിമിഷത്തെ ദേവിക അതിജീവിച്ചാൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും, പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം.
എല്ലാരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം എന്നായിരുന്നു വിജയ് വീഡിയോക്കൊപ്പം കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ആണ് ഇവരുടെ വീഡിയോ ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. രണ്ടുപേരും നന്നായി പാടുന്നു അതിലുപരി ആകർഷിച്ചത് വിജയ് മാധവിന്റെ മുഖത്തു ദേവികയോടുള്ള പ്രണയമാണ്, വാത്സല്യമാണ്. ഇരുവർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു.