ചാക്കോച്ചനെ പുന്നാരിച്ച് ഇസകുട്ടൻ!! മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ നടൻ.

മലയാളികളുടെ എക്കാലത്തെയും ഇഷ്ടം നടന്മാരിൽ മുൻപന്തിയിൽ ഉള്ള നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോ ആയും ചോക്ലേറ്റ് പയ്യനായും മലയാളികൾക്ക് മുമ്പിൽ എത്തിയ ഈ നടന് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അന്നും ഇന്നും ചോക്ലേറ്റ് പയ്യൻ എന്ന് ഓർക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന മുഖമാണ് നടൻ കുഞ്ചാക്കോ ബോബന്റെത്. ഇന്നും അഭിനയ ജീവിതത്തിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. നിരവധി പേരാണ് ആരാധകരായ ഉള്ളത് അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ഓളം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നതാണ് കുഞ്ചാക്കോ ബോബന്റെയും മകന്റെയും പുതിയ വീഡിയോ. നീണ്ട വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന് ഇസഹാക്ക് എന്ന മകൻ ജനിച്ചത്. അതുകൊണ്ടുതന്നെ മകനോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടെന്നു പറയാം. മകനായ ഇസഹാക്കിനെ എടുക്കുകയും ഏറെ സന്തോഷത്തോടെ കൊഞ്ചിക്കുകയും ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. ഇസഹാക്ക് ചാക്കോച്ചനെ കെട്ടിപ്പിടിക്കുകയും ചാക്കോച്ചന്റെ അടുത്തിരുന്നു കുസൃതികളും കുറുമ്പുകളും കാട്ടുകയും ചെയ്യുന്നുണ്ട്.

ചാക്കോച്ചന്റെയും മകന്റെയും ഈ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആരാധകരെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ആരാധകരെല്ലാം വളരെ സന്തോഷത്തോടുകൂടിയാണ് ഇവരുടെ ഈ വീഡിയോ ഏറ്റെടുക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്. അപ്പന്റെയും മകന്റെയും വളരെ അമൂല്യമായ നിമിഷങ്ങൾ ആണെന്നും, ഇസ്സ കുട്ടനെ കാണാൻ വളരെ ഭംഗിയായിട്ടുണ്ട് എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്.

ചാക്കോച്ചന്റെ വീഡിയോകളിലും ചിത്രങ്ങളിലും എല്ലാം ഇസഹാക്കും എത്തുന്നതോടെ ആരാധകർ ഇസ കുട്ടനെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്ന് പറയാം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ചാക്കോച്ചന്റെ പിറന്നാൾ ആഘോഷം വളരെ ഗംഭീരമായി നടത്തിയത്. ഇതിന്റെ വീഡിയോകളിലും ചിത്രങ്ങളിലും മകനോടൊപ്പം ഉള്ള നിമിഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ വീഡിയോയുമായി ചാക്കോച്ചൻ രംഗത്ത് എത്തുന്നത്. നിരവധി പേരാണ് ഈ ചാക്കോച്ചന്റെ ഈ ക്യൂട്ട് വീഡിയോയ്ക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *