പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് നിത്യാദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപിൽ വന്ന താരം ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷക പ്രീതി നേടുകയായിരുന്നു. കുഞ്ഞിക്കൂനൻ കണ്മഷി ബാലേട്ടൻ തുടങ്ങി നിരവധി സിനിമകളിൽ സഹനടിയായും നായികയായും വേഷമണികയും ഒട്ടനേകം ആരാധകരെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. സൂര്യകിരീടം എന്ന സിനിമയാണ് നിത്യാദാസ് ഏറ്റവും അവസാനമായി അഭിനയിച്ചത്.
പിന്നീട് മലയാളി പ്രേക്ഷകരിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വിവാഹശേഷം മലയാളികൾക്ക് ഇടയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും അകന്നുനിന്ന് താരം അരവിന്ദ് സിംഗിനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഇന്നും വളരെ സജീവമാണ്. മകളായ നയനയുടെ ഒപ്പം വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർക്കും മുൻപിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും അറിയാൻ ആരാധകർ ഉത്സാഹത്തോടെയാണ് കാത്തിരിക്കാറുള്ളത്.
നിത്യ മാത്രമല്ല നിത്യയുടെ ഒപ്പം തന്നെ മകളും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആണെന്ന് പറയാം. മലയാളികൾക്കിടയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു എന്ന് പറയാം. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് മകൾ നയനയുടെ ഒപ്പമുള്ള ചിത്രങ്ങൾ. ഈ ലോകത്തിന് തരാൻ സാധിക്കുന്നതിൽ ഏറ്റവും വലിയ സമ്മാനമാണ് ഒരു മകൾ എന്നു പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.
ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. മകൾക്ക് ഒപ്പം കറുപ്പു നിറത്തിലുള്ള ബനിയനും ഒപ്പം തന്നെ പാവാടയും ധരിച്ച് സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ നിത്യാദാസും മകളും എത്തുന്നത്. ഒട്ടനേകം പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. നിത്യയും മകളെയും കാണാൻ ചേച്ചിയെയും അനുജത്തിയും പോലെയുണ്ടെന്നും, നിത്യ ശരിക്കും സന്തൂർ മമ്മി ആണെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.
View this post on Instagram