മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ മാത്രമല്ല ഈ താരകുടുംബം ഏവരും തന്നെ മലയാളികളുടെ പ്രിയങ്കരർ ആണെന്ന് പറയാം. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് പൂർണിമയുടെ മകളായ പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങൾ. കുറച്ചുകാലങ്ങൾക്ക് മുൻപാണ് പ്രാർത്ഥന ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്.
പ്രാർത്ഥന വിദേശത്തേക്ക് പോകുന്നതും വീട്ടുകാരോടും ബന്ധുക്കളോടും യാത്ര ചോദിക്കുന്നത് എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു. ഇപ്പോൾ ഇതാ പ്രാർത്ഥനാ തന്റെ ബെസ്റ്റിയെ മിസ്സ് ചെയ്യുന്നു എന്നു പറഞ്ഞാണ് അമ്മയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഈ കുടുംബത്തെ ഇഷ്ടപ്പെടുന്ന ഏവർക്കും പരിചിതമായ കാര്യമാണ് പൂർണിമയും പ്രാർത്ഥനയും തമ്മിലുള്ള ബന്ധം. ഇരുവരും ഒരു അമ്മ മകൾ എന്ന ബന്ധത്തിനേക്കാൾ ഉപരി വളരെ നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് എന്ന് പറയാം.
പ്രാർത്ഥന വിദേശത്തേക്ക് പോയപ്പോൾ അതീവ ദുഃഖിതയായിരുന്നു താരം. മകളുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മകളെ കാണാത്ത ദുഃഖം പ്രകടിപ്പിക്കാറുണ്ട്. ഇത്തവണ ബെസ്റ്റി ആയ അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥന ചിത്രങ്ങൾ പങ്കുവെക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള വളരെ മനോഹരമായ ദൃശ്യങ്ങളെല്ലാം ഒന്നിച്ച് പങ്കുവെക്കുകയായിരുന്നു പ്രാർത്ഥന. ഈ ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിച്ചത്.
അമ്മയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിയാൻ ഹൃദയത്തിന്റെയും തലച്ചോറിന്റെയും അൾട്രാ സൗണ്ട് സ്കാൻ നടത്താൻ പറയുന്ന ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ചിത്രങ്ങൾ താഴെ ഒട്ടനവധി കമന്റുകളും ലൈക്കുകളുമാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ബെസ്റ്റ് മദർ ആൻഡ് ഡോട്ടർ കോംബോ എന്നും, ഇന്നത്തെ ദിവസം ഏറ്റവും ക്യൂട്ട് ആയി കണ്ട കാര്യമെന്നും, ഈ സ്കാനിംഗ് റിപ്പോർട്ടിന്റെ റിസൾട്ട് ഞങ്ങൾ കാത്തിരിക്കുകയാണെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഒട്ടനേകം പേരാണ് ഈ അമ്മയും മകളും വീണ്ടും ഒന്നിച്ച് എത്തുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നത്.
View this post on Instagram