പുതിയ സിനിമയുടെ ഡബ്ബിങ് ചിത്രങ്ങളുമായി മഞ്ജു വാര്യർ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികളുടെ ലേഡീ സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല . വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു. താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് നടി മഞ്ജു വാര്യർ സ്വന്തമാക്കിയിരിക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് സിനിമകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ വാർത്തകളും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാരതയാണ് ലഭിക്കാറുള്ളത്. മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിരിക്കുന്നത്.

സൂപ്പർ സ്റ്റാർ അജിത്ത് നായകനായ എത്തുന്ന തുനിവ് എന്ന സിനിമയുടെ ഡബ്ബിങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കുന്നത്. ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല എന്ന ക്യാപ്ഷനുമായാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ് ആണ് മഞ്ജു ചെയുന്നത്.

മഞ്ജുവിന്റെ ഈ ചിത്രങ്ങൾ പുറത്തു വന്നതോടുകൂടി ആരാധകർ ആവേശത്തിൽ ആവുകയായിരുന്നു. സൂപ്പർസ്റ്റാർ അജിത്തിനോടൊപ്പം ഉള്ള മഞ്ജുവിന്റെ ഈ സിനിമ കാണാൻ ഏറെ ആകാംഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഒപ്പം തന്നെ ഒട്ടനേകം കമന്റുകളും ലൈക്കുകളും ആണ് ഈ ചിത്രങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *