ചിത്രത്തിലെ ഈ ക്യൂട്ട് വാവ ആരെന്ന് മനസ്സിലായോ?? മുല്ലപ്പൂ ചൂടി നിൽക്കുന്ന യുവനായികയെ അറിയാമെങ്കിൽ വേഗം പറയൂ.!

മലയാളി പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടിക്കാല ചിത്രങ്ങൾ ആവുമ്പോൾ ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. അത്തരത്തിൽ മലയാളികളുടെ മനം കവർന്ന ഒരു യുവ നായികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ഈ നായികയുടെ ബാല്യകാല ചിത്രങ്ങൾ കണ്ട് ആരെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

മലയാളികളുടെ പ്രിയങ്കരി ആയ ഐശ്വര്യ ലക്ഷ്മിയുടെ ബാല്യകാല ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയം ജീവിതത്തിന് അരങ്ങേറ്റം കുറിച്ച് നടിയാണ് ഐശ്വര്യ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ കഠിന പരിശ്രമം കൊണ്ടും പ്രയത്നം കൊണ്ടും മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഐശ്വര്യയെ ഇരു കൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ സിനിമ മേഖലയിലെ യുവ നായികമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡോക്ടർ കൂടിയാണ് ഐശ്വര്യ. അഭിനയത്തോടുള്ള ഇഷ്ടം കാരണം സിനിമാ മേഖലയിൽ സജീവമാവുകയാണ് താരം. മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ അന്യഭാഷകളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് താരം.

ഐശ്വര്യ എപ്പോഴും വളരെ വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ഒരാളാണെന്ന് പറയാം. തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആരാധകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. നിർമ്മൽ സഹദേവ സംവിധാനം ചെയ്ത കുമാരി എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയ്ക്കും ഒപ്പം തന്നെ ഇതിലെ താരത്തിന്റെ ഗംഭീര പ്രകടനത്തിനും ആരാധകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *