ദിവ്യയുടെ നൃത്തത്തിനിടയിൽ കുസൃതികകൾ കാണിച്ച് മകൾ!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയായ ദിവ്യ ഉണ്ണിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ‘നീയെത്ര ധന്യ’, ‘പൂക്കാലം വരവായ്’ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികൾക്കു മുൻപിൽ എത്തിയെങ്കിലും വിനയൻ സംവിധാനം കല്യാണസൗഗന്ധികം എന്ന സിനിമയിലൂടെ നായികയായി മലയാളികൾക്ക് മുൻപിൽ എത്തിയപ്പോഴാണ് പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ ആയത്.

പിന്നിട് ഒരു മറവത്തൂർ കനവ്, ആകാശഗംഗ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് കന്നട എന്നിങ്ങനെ നിരവധി ഭാഷകളിലും താരം അഭിനയിച് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. നല്ലൊരു നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് ദിവ്യ ഉണ്ണി. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം നാടോടി നൃത്തം എന്നിവയിലും താരം പ്രാവീണ്യം നേടുകയും ഡാൻസ് ടീച്ചർ ആയ് കുട്ടികൾക്ക് തന്റെ അറിവ് പകർന്നു കൊടുക്കുകയും ചെയുന്നു.

തന്റെ അഭിനയം കൊണ്ടും മാസ്മരികമായ നൃത്തച്ചുവടുകൾ കൊണ്ടും നിരവധി മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ദിവ്യ ഉണ്ണിയുടെ പുത്തൻ വീഡിയോ ആണ്. ദിവ്യ ഉണ്ണി ഡാൻസ് കളിക്കുമ്പോൾ മകൾ അതിനനുസരിച്ച് ചുവടുകൾ വെക്കാൻ നോക്കുന്ന മകളുടെ രസകരമായ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

എന്നാൽ ഇടക്ക് വെച്ച് അമ്മയെ പോലെ കളിക്കാൻ പറ്റാതെ നിൽക്കുകയും ചെയ്യുന്നു. പക്ഷേ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കാതെ വീണ്ടും മുന്നോട്ടു പോവുകയാണ് ദിവ്യയുടെ മകൾ. ദിവ്യയുടെ മകളുടെ ഈ രസകരമായ വീഡിയോ പുറത്തു വന്നപ്പോൾ തൊട്ട് നിരവധി കമന്റുകളും ലൈക്കുകളും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവ്യ നായർ, മഞ്ജുവാര്യർ തുടങ്ങിയവരൊക്കെ മലയാള സിനിമയിലേക്ക് വീണ്ടും അതിഗംഭീര ചുവടുവെപ്പ് നടത്തിയത് പോലെ താരത്തിന്റെ തിരിച്ചുവരവിന് ആയാണ് മലയാളികൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *