മലയാള സിനിമയിലെ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച ഹൃദയം സിനിമയുടെ നിർമ്മാതാവാണ് വിശാഖ് സുബ്രഹ്മണ്യം. ഹൃദയം എന്ന സിനിമയിലൂടെ ആണ് നിർമ്മാണ മേഖലയിൽ വിജയ പതാക പാറിച്ചു പുതിയ ഒരു നേട്ടത്തിന് മാറ്റം കുറിച്ചത്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു വിശാഖിന്റെ വിവാഹം നിശ്ചയം വളരെ ആഘോഷമായി നടത്തിയത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഒരുപാട് തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു വിശാഖിന്റെയും അദ്വൈതയുടെയും വിവാഹ നിശ്ചയം. ഇരുവരുടെയും വിവാഹ നിശ്ചയിച്ചടങ്ങുകൾ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു നടത്തിയത്.
നിരവധി താരങ്ങളും ഒട്ടേറെ പ്രമുഖരും ഈ ചടങ്ങിൽ എത്തിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് വിശാഖിന്റെയും അദ്വൈതയുടെയും ഹൽദി ആഘോഷങ്ങൾ ആണ്. ആഘോഷങ്ങൾക്കിടയിൽ മലയാളികളുടെ പ്രിയ ഗായകനായ വിധു പ്രതാപും ദീപ്തിയും എത്തിയതാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വളരെ ഗംഭീരമായാണ് അദ്വൈതയും വിശാഖും ഹൽദി ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ ഈ ആഘോഷ പരിപാടികൾ എല്ലാം തന്നെ നടക്കുന്നത്.
ഈ ആഘോഷ പരിപാടിക്കിടയിൽ ദീപ്തിയുടെയും വിധു പ്രതാപിന്റെയും മഞ്ഞളിൽ കുളിച്ചു നിൽക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഇരുവരും ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചിരുന്നു. അധികം താരങ്ങൾ ഒന്നും എത്താത്ത ഈ ആഘോഷവേളയിൽ ദീപ്തിയും വിധുവും എത്തിയപ്പോൾ ആരാധകർക്ക് ആവേശം ആവുകയായിരുന്നു. അദ്വൈതയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദീപ്തിയും വിധുവും. അതുകൊണ്ടാണ് ഈ ആഘോഷവേളയിൽ ഇരുവരും ഭാഗമാകാൻ എത്തുന്നത്.
വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം നിശ്ചയം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത് ആയിരുന്നു. അത്രയേറെ താരങ്ങൾ എത്തിയതും വളരെയേറെ ആഘോഷവും ആയിട്ടാണ് വിവാഹനിശ്ചയം നടത്തിയത്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അനേകം ആരാധകർ ആണ് ചിത്രത്തിന് ലൈകും കമന്റും ആയ് കടന്നു വരുന്നത്. ഒപ്പം തന്നെ അദ്വൈതക്കും വിശാഖിനും വിവാഹാശംസകളും ആരാധകർ നേരുന്നുണ്ട്.