പാചക വിദഗ്ധനായി ലാലേട്ടൻ; ‘സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ’ എന്ന് ക്യാപ്ഷനുമായ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടൻ ഇന്ദ്രജിത്.

മലയാളികളുടെ താര രാജാവായ ലാലേട്ടന്റെ ഇഷ്ടങ്ങൾ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ മലയാളി പ്രേക്ഷകർക്ക് പരിചിതമായ കാര്യമാണ് ലാലേട്ടന്റെ പാചകത്തോടുള്ള പ്രിയം. പലപ്പോഴായും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളവയാണ് ലാലേട്ടൻ പാചകം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും. അഭിനയത്തോടൊപ്പം തന്നെ ലാലേട്ടൻ ഒരുപാട് ഇഷ്ടപ്പെടുന്നതാണ് കുക്കിംഗ് എന്നും പറയാൻ സാധിക്കും.

അത്തരത്തിൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ലാലേട്ടന്റെ പുതിയ കുക്കിംഗ്‌ വീഡിയോയും ചിത്രങ്ങളും ആണ് പുറത്ത് വരുന്നത്. റാം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലാലേട്ടനും സഹതാരങ്ങളും ലണ്ടനിൽ ആണ് ഉള്ളത്. അവിടെ വെച്ചാണ് ലാലേട്ടൻ നടൻ ഇന്ദ്രജിത്തിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. റാം എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തന്റെ സഹതാരത്തിന് കുക്ക് ചെയുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ ഇവ ഇടം പിടിക്കുകയായിരുന്നു.

 

ഇതിനുമുൻപും ലാലേട്ടൻ കുക്ക് ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ നടി സംയുക്ത മേനോനും ഇന്ദ്രജിത്തിനും ആണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തുവന്നതോടെ സെക്കന്റുകൾക്കുള്ളിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയായിരുന്നു.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. നമ്മളൊക്കെ ഇവിടെ ഉള്ളപ്പോൾ ഇതിന്റെ ആവശ്യം ഉണ്ടോ, മൂളിയാൽ പോരേ എന്നും, സകലകലാവല്ലഭൻ ലാലേട്ടൻ എന്നും, ഇന്ദ്രജിത്ത് വളരെ ഭാഗ്യവാൻ ആണെന്നും, ലാലേട്ടൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ യോഗം വേണമെന്നും ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ ലാലേട്ടൻ ഷെഫ് ആയ് എത്തുന്ന ഈ ചിത്രങ്ങൾക്ക് ഒട്ടനവധി ലൈക്കുകൾ ആണ് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *