ധ്വനിക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയുമായി മൃദുല!! ക്യൂട്ട് എന്നുപറഞ്ഞ് ആരാധകർ.

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ മനം കവർന്ന താര ജോടികൾ ആണ് മൃദുലയും, യുവ കൃഷ്ണയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് സുപരിചിതരാവുകയും ചെയ്തു. ഈ താര ജോഡികളെ ഏവരും ഒത്തിരി സ്നേഹത്തോടെ മൃദവ എന്നാണ് വിളിക്കാറുള്ളത്. അത്രമാത്രം മൃദുലയെയും യുവയെയും ഇരു കൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

മൃദുലയും യുവയും പ്രേക്ഷകർ മനസ്സിൽ ഇടം നേടിയ താരങ്ങൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. ധാരാളം പേരാണ് ഈ ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുള്ളത്. അവരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഇവർ ഒരു മടിയും കാണിക്കാറില്ല. പ്രസവാനന്തരം സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയായിരുന്നു മൃദുല.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മൃദുല വീണ്ടും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാകുന്നത്. കുറച്ചു മണിക്കൂറുകൾക്ക് മുൻപാണ് മൃദുല ധ്വനി കൃഷ്ണയുടെ ഒപ്പമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ്‌ ചെയുന്നത്. എന്റെ ചെറിയ മഞ്ച്കിൻ, മദർ ആൻഡ് ഡോട്ടർ ടൈം എങ്ങനെയായിരുന്നു വീഡിയോക്ക് ഒപ്പമുള്ള മൃദുലയുടെ ക്യാപ്ഷൻ. ധ്വനി മോളെ എടുത്ത് വളരെ സന്തോഷത്തിൽ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് ഇത്തവണ പോസ്റ്റ് ചെയ്യുന്നത്.

ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും മൃദുല ഏറെ സന്തോഷത്തോടെയാണ് കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുന്നതും ഒപ്പം തന്നെ മാതൃത്വത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കുകയാണെന്നും. ഇവരുടെയും രസകരമായ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വീഡിയോ സൂപ്പർ ആയിട്ടുണ്ടെന്നും, ധ്വനി കുട്ടിയെ കാണാൻ ഡാൻസിങ് ഡോൾ പോലെയുണ്ടെന്നും കമന്റുകളിലൂടെ പറയുന്നു. ധാരാളം പേരാണ് മൃദുലയുടെയും ധ്വനി കുട്ടിയുടേയും ഈ വീഡിയോക്ക് ലൈക്കുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *