മലയാളികൾക്ക് വളരെ ഇഷ്ടമുള്ള താരജോഡികളാണ് പൂർണിമയും ഇന്ദ്രജിത്തും ഇരുവരുടെയും വിവാഹം ആരാധകരെ ഒരുപാട് ഹരം കൊള്ളിച്ചത് ആയിരുന്നു. മലയാളികളുടെ ഇഷ്ട ദമ്പതികൾ ആയതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും മലയാളികൾ ഏറെ സന്തോഷപൂർവ്വം ഏറ്റെടുക്കാറുണ്ട്. ഈ ദമ്പതികൾ മാത്രമല്ല ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികളുടെ പ്രിയങ്കരികൾ ആണെന്ന് പറയാം.
ഈ ദമ്പതികളുടെ മൂത്തമകളായ പ്രാർത്ഥന താരപുത്രി എന്നതിലുപരി സിനിമാ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ താരത്തിന്റെയും ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു പ്രാർത്ഥനയുടെ ജന്മദിനം.
എന്നാൽ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത് കൊണ്ട് തന്നെ പൂർണിമയ്ക്കും ഇന്ദ്രജിത്തിനും സഹോദരിയായ നക്ഷത്രക്കൊന്നും പ്രാർത്ഥനയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിന്റെ എല്ലാം വിടവ് നികത്തി സുഹൃത്തുക്കൾക്കൊപ്പം അതി ഗംഭീരം ആയ് പിറന്നാൾ ആഘോഷം നടത്തുകയാണ് പ്രാർത്ഥന. വളരെ സ്റ്റൈലിഷ് ലുക്കിൽ പ്രാർത്ഥന കേക്ക് കഴിക്കാൻ ഇരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് പിറന്നാൾ ആഘോഷം ആരാധകരെ അറിയിക്കുന്നത്.
പ്രാർത്ഥനയുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കണ്ടുകൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലാക്കി മാറ്റുകയായിരുന്നു. മധുര പതിനെട്ട് തികയുന്ന പ്രാർത്ഥനയ്ക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ പ്രാർത്ഥനയ്ക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ എന്നും ആരാധകർ കമന്റുകൾ കൂടി പറയുന്നു. കൂടാതെ പ്രാർത്ഥനയുടെ ഈ ചിത്രങ്ങൾക്ക് ധാരാളം പേരാണ് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.
View this post on Instagram