ഏത് പ്രായക്കാർ ആയാലും ഏത് ഭാഷകളിൽ ആയാലും സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് റിമി ടോമി. നിരവധി പാട്ടുകളിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു റിമി ടോമിയെ. തന്റെ ശബ്ദത്തിലൂടെയും വ്യത്യസ്തമായ സംസാര ശൈലിയിലൂടെയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ റിമി ടോമി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ റിമി പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി വർക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോക്കൊപ്പം താരം ഇങ്ങനെ കുറിക്കുന്നു. നിങ്ങൾ പരമാവധി ശക്തി വർദ്ധിപ്പിക്കാനാണ് നോക്കുന്നതെങ്കിൽ, നിങ്ങളുടെ ഡെഡ്‌ലിഫ്റ്റുകൾ ചില സമയങ്ങളിൽ കനത്തതായിരിക്കണം. എന്നിങ്ങനെ ആയിരുന്നു താരത്തിന്റെ വാക്കുകൾ. വർക്ക് ഔട്ട് വളരെയധികം പ്രയാസം ഉണ്ടെങ്കിലും അതെല്ലാം സഹിച്ച് ഒരു മടിയും കൂടാതെ തുടർന്നു കൊണ്ടിരിക്കുകയാണ് റിമി. ഇതിനു മുമ്പും റിമി സമൂഹ മാധ്യമങ്ങളിൽ കൂടി വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചിരുന്നു.
താരത്തിന്റെ ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകൾ ആയി രംഗത്തെത്തുന്നത്. ഇനി സുഖമായിട്ട് ഷാറൂഖാനെ വേണമെങ്കിൽ എടുത്തു പൊക്കാം എന്നും, റിമി ടോമിയുടെ വീഡിയോ വളരെ പ്രചോദനമാണെന്നും ആരാധകർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ധാരാളം പേരാണ് റിമിയുടെ ഈ കിടിലൻ വർക്ക് ഔട്ട് വീഡിയോക്ക് ലൈക്കുകൾ നൽകുന്നത്.
View this post on Instagram