മലയാളികളുടെ പ്രിയ താരങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ.!! ആഹ്ലാദ തിമിർപ്പിൽ മലയാളി പ്രേക്ഷകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത രണ്ട് വ്യക്തികളാണ് ലക്ഷ്മി നക്ഷത്രയും മനോജ് കെ ജയനും. 90കളിലെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു മനോജ് കെ ജയൻ. നായകനായും സഹനടനായും എത്തുന്ന താരത്തിന്റെ ഏതൊരു സിനിമയും മലയാളികൾ വളരെ സ്നേഹത്തോടെ ആണ് സ്വീകരിക്കാറുള്ളത്. അത്രമാത്രം തന്റെ അഭിനയത്തിലൂടെ ആരാധകരെ കയ്യിലെടുക്കാൻ സാധിച്ച ഒരു വ്യക്തിയാണ് മനോജ് കെ ജയൻ എന്ന് പറയാം.

ഇന്നും അഭിനയ മേഖലയിൽ സജീവമാണ് ഈ നടൻ. ലക്ഷ്മി നക്ഷത്രയും മലയാളികളുടെ പ്രിയങ്കരിയാണ്. എന്നാൽ സിനിമകളിലൂടെ അല്ല ലക്ഷ്മി നക്ഷത്രയെ ആരാധകർ സ്വീകരിക്കുന്നത്. പകരം അവതാരികയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ചെറുപ്രായം തൊട്ട് അവതാരികയായി മലയാളികൾക്കു മുമ്പിൽ എത്തിയ താരമാണ് ലക്ഷ്മി. നിരവധി ചാനലുകളിൽ അവതാരികയായി എത്തിയെങ്കിലും ഫ്ലവേഴ്സ് എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടമാർ പടാർ എന്ന ഗെയിം ഷോയിലൂടെയാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ ആയത്.

ഈ ഒരൊറ്റ ഷോയിലൂടെ താരം ശോഭിക്കുകയായിരുന്നു എന്ന് നിസ്സംശയം പറയാം. നിരവധി ആരാധകരെയാണ് ലക്ഷ്മി തന്റെ കഴിവിലൂടെ സ്വന്തമാക്കിയത്. ലക്ഷ്മി തന്റെ പ്രയത്നം കൊണ്ടും വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും മലയാളികളുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. മനോജ് കെ ജയൻ ആണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്.

ദുബായിൽ വെച്ചുള്ള ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ഒന്നിച്ച് ഒരു വേദിയിൽ എത്തുകയും ചെയുന്നുണ്ട്. ഈ താരങ്ങൾ മലയാളികളുടെ പ്രിയങ്കരൻ ആയതുകൊണ്ട് തന്നെ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

Leave a Reply

Your email address will not be published. Required fields are marked *