പ്രിയതമനൊപ്പം അവധി സമയം ആഘോഷിച്ച് സിത്താര കൃഷ്ണകുമാർ!! വീഡിയോ വൈറലാക്കി മലയാളികൾ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഒട്ടനേകം സിനിമ ഗാനങ്ങളും ആൽബങ്ങളും ആലപിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ ഗാനങ്ങളുടെ ഒരു മായാലോകം തീർത്ത് മലയാളികളെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചു എന്ന് നിഷ്പ്രയാസം പറയാം. ഗാനാലാപനം മാത്രമല്ല നല്ലൊരു ക്ലാസിക്കൽ ഡാൻസറും മ്യൂസിക്കൽ കമ്പോസറും കൂടിയാണ് സിത്താര.

മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ ഭർത്താവായ സജീഷ് പങ്കുവെക്കുന്ന പുതിയ വീഡിയോ. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് ഇരുവരും ഒന്നിച്ചുള്ള വളരെ രസകരമായ നിമിഷങ്ങൾ പങ്കുവെക്കുന്നത്. സിത്താരയും സജീഷും കൂടി നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുകയും ഇതിന്റെ മനോഹരമായ വീഡിയോയും ദൃശ്യങ്ങളും ആണ് ആരാധകർക്കായി പങ്കുവെക്കുന്നത്.

ഇതിനു മുൻപും നാല് പ്രാവശ്യം നയാഗ്ര സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നു പക്ഷേ ഇപ്പോഴും പഴയതുപോലെ അവിശ്വസനീയമായ അനുഭവം ആയിരുന്നു എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. സിത്താരയുടെയും സജീഷിന്റെയും ഈ വീഡിയോ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിലാണ് ആരാധകർ വൈറൽ ആക്കി മാറ്റിയത്.

ഒപ്പം തന്നെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ വളരെ മനോഹരമായിട്ടുണ്ടെന്നും എത്ര കണ്ടാലും മതിവരാത്തത് തന്നെയാണ് നയാഗ്ര വെള്ളച്ചാട്ടം എന്നും ആരാധകർ പറയുന്നു. ഈ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ ഇനിയും സിതാര അതിമതുരമായ ഗാനം ആലപിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *