മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് പേർളി ശ്രീനിഷ് എന്നിവർ. ഈ ദമ്പതികൾ മാത്രമല്ല ഇരുവരുടെ മകളായ നില ബേബിയും ആരാധകരുടെ പ്രിയങ്കരി തന്നെയാണ്. ജനനം മുതൽ നിലയുടെ ഏതൊരു വിശേഷങ്ങളും ചിത്രങ്ങളും നിമിഷങ്ങൾക്കുള്ളിൽ ആരാധകർക്ക് മുമ്പിൽ എത്തുന്നതോടെ നിലാ ബേബിയെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ആരാധകർ സ്വീകരിക്കുന്നത്. മാത്രമല്ല ഈ കുടുംബത്തിലെ ഓരോരുത്തരും മലയാളികൾക്ക് ഏറെ വേണ്ടപ്പെട്ടവർ തന്നെയാണ് എന്ന് പറയാം.
അത്രമാത്രം വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതരാണ് ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും. ഇപ്പോഴിതാ പേർളി മണി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. പേർളിയും ശ്രീനിഷിന്റെ അമ്മയും ചേർന്ന് റിലീസ് ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
അമ്മായിയമ്മയുടെ ഒപ്പം റിലീസ് ചെയ്യാൻ പേർളി ഡാൻസ് പഠിപ്പിക്കുകയും തുടർന്ന് ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന മനോഹരമായ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒട്ടനേകം പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. വീഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ശ്രീനിഷിന്റെ അമ്മയും പേർളിയും തമ്മിലുള്ള ഈ ബന്ധം എക്കാലവും നിലനിൽക്കട്ടെ എന്നും ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്.
വീഡിയോയ്ക്ക് ഇടയിൽ വെച്ച് ശ്രീനിഷ് അമ്മയെ കളിയാക്കുമ്പോൾ പേർളി ചീത്ത പറയുകയും അമ്മയെ അവസാനം കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്യുന്നുണ്ട്. സെക്കന്റുകൾക്കുള്ളിൽ തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. ധാരാളം ലൈക്കുകൾ ആണ് പേർളിയുടെയും അമ്മയുടെയും ക്യൂട്ട് വീഡിയോയ്ക്ക് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇനിയും ഇരുവരുടെയും ഒന്നിച്ചുള്ള അടിപൊളി വീഡിയോയ്ക്കുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.