മാസ് ലുക്കിൽ മലയാളികൾക്ക് മുമ്പിൽ ജ്യോതിക!! കാതൽ ലൊക്കേഷനിലെത്തി താരം.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത നടിയാണ് ജ്യോതിക. മലയാളികൾ അല്ലെങ്കിൽ പോലും ധാരാളം ആരാധകരാണ് കേരളത്തിൽ നിന്നും ജ്യോതികയ്ക്ക് ഉള്ളത്. ഏവരുടെയും ഇഷ്ട നടി ആയതുകൊണ്ട് തന്നെ ജ്യോതികയുടെ വിശേഷങ്ങൾ അറിയാൻ ഒത്തിരി ഉത്സാഹത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച ചിത്രങ്ങളും വാർത്തകളും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് വർഷങ്ങൾക്കു ശേഷം ജ്യോതിക വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. മമ്മൂക്കക്ക് ഒപ്പം നായിക കഥാപാത്രമായാണ് ഈ സിനിമയിൽ ജ്യോതിക എത്തുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു കാതൽ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കാതൽ ദി കോർ എന്നാണ് സിനിമയുടെ മുഴുവൻ പേര്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ ഭാഗമാകാൻ എത്തുന്ന ജോതികയുടെ ചിത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഈ സിനിമയുടെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി ആണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കാതൽ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സിനിമയിൽ ചിന്നു, ചാന്ദിനി, സുധി അഴീക്കോട് തുടങ്ങിയ ഒട്ടനേകം പേരാണ് വേഷമിടുന്നത്. 12 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ ജ്യോതിക ഭാഗമാകുകന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. മമ്മൂക്കയ്ക്ക് ഒപ്പം കാതൽ എന്ന സിനിമയിലൂടെ അതിഗംഭീര പ്രകടനം ഉണ്ടാകുമെന്നാണ് മലയാളി പ്രേക്ഷകർ വിശ്വസിക്കുന്നത്. ഒപ്പം തന്നെ ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും കാണാൻ ആകാംക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

Leave a Reply

Your email address will not be published. Required fields are marked *