തളത്തിൽ ദിനേശനും ശോഭക്കും പകരം വെക്കാൻ പുതിയ ദമ്പതികളായ് ദർശനയും ബേസിലും!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത വ്യക്തികളാണ് ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും. ഇരുവരുടെയും പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ദർശനയും ബേസിലും ഒന്നിച്ച് അഭിനയിച്ച ജയ ജയ ജയ ജയ ഹേ എന്ന സിനിമ പ്രേക്ഷകർക്കായി റിലീസ് ചെയ്തത്. ഈ സിനിമ വളരെ ഗംഭീര അഭിപ്രായത്തോട് കൂടി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മലയാളികൾക്ക് ഏവർക്കും പുതിയൊരു കിടിലൻ ദമ്പതികളെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാജേഷും ജയഭാരതിയുമായി മലയാളികൾക്ക് മുന്നിലെത്തിയ ബേസിലിനെയും ദർശനേയും ഇരു കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ സങ്കീർണമായ വിശേഷങ്ങളുമായി ഇവർ നമ്മുടെ മുന്നിൽ എത്തിയെന്ന് പറഞ്ഞുകൊണ്ടാണ് അജു വർഗീസ് ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.

ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളുമായി എത്തുന്നത്. നല്ല സിനിമ ഒരുപാട് ചിരിച്ചു സൂപ്പർ എന്നും, ആനന്ദത്തിൽ ആറാടുകയാണെന്നും ആരാധകർ അറിയിക്കുന്നു. ബേസിൽ നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ നല്ലൊരു സംവിധായകനും കൂടിയാണെന്ന് പറയാം. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്ന സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും ഈ സിനിമകൾക്കെല്ലാം പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്.

ബേസിൽ കൈ വെക്കുന്ന ഏതൊരു മേഖലയിലും തന്റെ കഴിവ് തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുകയാണ് എന്ന് പറയാം. ദർശനയും കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കാൻ താരത്തിനും സാധിച്ചു. ഇപ്പോഴിതാ ജയഭാരതിയുടെയും രാജേഷിന്റെയും ദാമ്പത്യം ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒപ്പം തന്നെ ഒട്ടനേകം പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *