മലയാളികൾക്ക് സുപരിചിതനായ നടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഈ നടൻ ഇപ്പോൾ സിനിമ മേഖലയിലെ നിറസാന്നിധ്യമായിരിക്കുകയാണ്. വളരെ ചെറിയ വേഷങ്ങൾ ചെയ്തു മലയാളികൾക്ക് മുമ്പിൽ എത്തുകയായിരുന്നു അജു. തുടർന്ന് സെവൻസ്, ഡോക്ടർ ലവ്, മായാമോഹിനി, തട്ടത്തിൻ മറയത്ത്, തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു.
അജു തനിക്ക് കിട്ടുന്ന ഏതൊരു വേഷത്തെയും വളരെ മനോഹരമായി അവതരിപ്പിക്കാനും ഒപ്പം തന്നെ കോമഡി രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവാരാനും താരത്തിന് സാധിച്ചു. വളരെ പെട്ടെന്ന് തന്നെയാണ് അജു വർഗീസിനെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഈ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ വേഗത്തിൽ പ്രേക്ഷകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് അജു വർഗീസ് പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ.
അജുവിന്റെ ആദ്യത്തെ ഇരട്ടക്കുട്ടികളായ ഇവന്റെയും ജുവാനയുടെയും പിറന്നാൾ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ വർഗീസ് പോസ്റ്റ് ചെയ്യുന്നത്. വളരെ വിരളമായി മാത്രം മക്കളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ചിത്രങ്ങൾ വൈറലാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കട്ട വെയിൽ എന്നാലും കട്ട ഫ്രീക്ക് എന്നും, ആ മുഖം ഒന്ന് കാണിക്കു എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്.
കൂടാതെ ഈ രണ്ടു ക്യൂട്ട് വാവകൾക്കും പിറന്നാൾ ആശംസകൾ മലയാളികൾ നേരുന്നു. വളരെ കുറവ് മാത്രം കുടുംബ വിഷയങ്ങൾ പങ്കുവയ്ക്കുന്ന താരമായതുകൊണ്ടു തന്നെ താരത്തിന്റെയും കുടുംബത്തിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ അജു വർഗീസിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.
View this post on Instagram