നാഗവല്ലിയുടെ ഓർമ്മകൾ പുതുക്കി വീഡിയോയുമായ് മലയാളികളുടെ പ്രിയ നടി ശോഭന!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടിയാണ് ശോഭന. തന്റെ അഭിനയത്തിലൂടെ ഏവരുടെയും മനം കവരാൻ നിഷ്പ്രയാസം താരത്തിന് സാധിച്ചു എന്ന് പറയാം. അഭിനയത്തിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു നടിയാണ് ശോഭന. വളരെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ താരത്തിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ എക്കാലത്തെയും മലയാളികളുടെ പ്രിയങ്കരിയാണ് താരം.

സിനിമകളിൽ നിന്ന് അകന്നു നിന്നെങ്കിലും ഇന്നും ഈ നടിയെ ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഓർക്കാറുള്ളത്. ശോഭനയുടെ ഓരോ സിനിമകളും മലയാളികളുടെ ഫേവറിറ്റിൽ ഉൾപ്പെടുന്നവയാണ് എന്ന് പറയാം. സോഷ്യൽ മീഡിയയിലൂടെ ശോഭന പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നതാണ് താരത്തിന്റെ പുതിയ വീഡിയോ.

നടി ശോഭന അതി ഗംഭീരമായി അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘വരുവാനില്ലാരുമീ’ എന്ന ഗാനത്തിന്റെ വീഡിയോയുമായാണ് എത്തുന്നത്. വീഡിയോക്ക് ഒപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. അത്രയും മനോഹരമായ വരികൾ, ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്. 25 വർഷം മുമ്പ്, ഒരുമുറൈ എന്ന ക്ലൈമാക്സ് ഗാനം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും പഴം തമിഴ്- അഹിരിയിലെ അടുത്തതും ആയിരുന്നു.

ഈ മനോഹര ഗാനം ഇപ്പോഴേ ഞാൻ അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർ അതിന്റെ സംഗീത മൂല്യം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ചിത്ര ചേച്ചിയുടെ എത്ര ശ്രദ്ധേയമായ ആലാപനം. എം ജി രാധാകൃഷ്ണൻ ചേട്ടനെയും ഓർക്കുന്നു. ശ്രീ മധു മുട്ടം മനോഹരമായി എഴുതിയിരിക്കുന്നു. നാഗവല്ലിയായി ഈ സിനിമയിൽ ശോഭന എത്തിയപ്പോൾ വേറൊരാൾക്കും പകരം വെക്കാനാവാത്ത തരത്തിലാണ് ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. ധാരാളം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *