മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടു തന്നെ ഈ താരത്തിന്റെ ഏതൊരു വിശേഷവും വാർത്തയും വളരെ വേഗത്തിൽ തന്നെ മലയാളികൾക്ക് ഇടയിലേക്ക് എത്തിപ്പെടാറുണ്ട്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുന്നതാണ് ഉണ്ണി മുകുന്ദന്റെ പുതിയ വാർത്തകൾ. മേപ്പടിയാൻ എന്ന സിനിമയുടെ സംവിധായകനായ വിഷ്ണു മോഹന് ആഡംബര വാഹനം സമ്മാനിച്ചതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ് സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞുനിൽക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ഈ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപാണ് മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഈ സിനിമയുടെ നടനും പ്രൊഡ്യൂസറും ആണ് ഉണ്ണി മുകുന്ദൻ. ഈ വർഷം ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. മലയാളി പ്രേക്ഷകരിൽ നിന്നും ഈ സിനിമയ്ക്കും നടനും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരിൽ നിന്നും മാത്രമല്ല ബെസ്റ്റ് ഇന്ത്യൻ ഫിലിം ഇൻ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഫസ്റ്റ് ഇന്ത്യൻ ഫിലിം സ്ക്രീൻഡ് ഇൻ ദുബായ് എക്സ്പോ തുടങ്ങി ഒട്ടനേകം അംഗീകാരങ്ങളും പുരസ്കാരങ്ങളും ആണ് ഈ സിനിമയെയും നടനെയും തേടിയെത്തുന്നത്.
ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ സംവിധായകനായ വിഷ്ണു മോഹന് ആഡംബര വാഹനം സമ്മാനിക്കുന്നത്. മെഴ്സിഡസ് ബെൻസ് ജി എൽ എ 200 എന്ന വാഹനമാണ് താരം നൽകുന്നത്. ഇതൊരു സമ്മാനമല്ല ഇത് നീ അർഹിക്കുന്നതാണ് എന്ന അടിക്കുറിപ്പും ആയാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നത്. ധാരാളം പേരാണ് താരത്തിന് അഭിനന്ദനങ്ങൾ ആയ് രംഗത്തെത്തുന്നത്.