പത്ത് വർഷത്തെ ഓർമ്മകൾ പുതുക്കി നടി ശില്പ ബാല!! ഒരു മാറ്റാവുമില്ലെന്ന് പറഞ്ഞ് ആരാധകർ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശില്പ ബാല. വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ക്ലാസിക്കൽ ഡാൻസറും ഒപ്പം തന്നെ നല്ലൊരു ഗായികയും കൂടിയാണ് ശില്പ ബാല. റിയാലിറ്റി ഷോകളിലൂടെയാണ് ശില്പ ബാല മലയാളികൾക്ക് മുമ്പിൽ ആദ്യമായി എത്തുന്നത്. പിന്നീട് ‘ഓർക്കുക വല്ലപ്പോഴും’ എന്ന സിനിമയിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയായിരുന്നു.

തുടർന്ന് കെമിസ്ട്രി, ആഗതൻ തുടങ്ങിയ സിനിമകളിൽ സഹനടിയായും നായികയായും തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം തന്നെ മനോഹരമായി അവതരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരത്തിന്റെ ഏതൊരു വിശേഷവും വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ എത്തിപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ശില്പ ബാല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ.

സിനിമയ്ക്ക് അകത്തും പുറത്തും വളരെ നല്ല രീതിയിൽ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ശില്പ ബാല. രമ്യ നമ്പീശൻ, മൃദുല മുരളി, സൈനോറ, ഭാവന, ഷഫ്ന തുടങ്ങി ഇവർ ഒന്നിക്കുന്ന ഏതൊരു നിമിഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ കണ്ടുകിട്ടി എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഭാവനയും, മൃദുല മുരളിയും, ശിൽപ ബാലയും ഒരു പോലുള്ള വസ്ത്രം ധരിച്ചാണ് ചിത്രങ്ങളിൽ നിൽക്കുന്നത്.

അത്രമാത്രം ആത്മബന്ധമാണ് ഇവർക്കിടയിൽ ഉള്ളത് എന്ന് നിസ്സംശയം പറയാം. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രത്തിൽ ഭാവനയ്ക്കും ശിൽപ്പയ്ക്കും ഒരു മാറ്റവും ഇല്ലെന്നും, പത്ത് വർഷം മുമ്പത്തെ ചിത്രം ആയാലും എല്ലാവരും വളരെ ക്യൂട്ട് ആയിരിക്കുന്നു എന്നും, നിങ്ങളുടെ ഈ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

Leave a Reply

Your email address will not be published. Required fields are marked *