കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷമാക്കി നടി അനുശ്രീ!! രസകരമായ നിമിഷങ്ങളുമായി താരം.

മലയാളികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുശ്രീ എന്ന് പറയാം. ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. അനുശ്രീയുടെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്.

സഹനടിയായും നായികയായും അനുശ്രീ ചെയ്യുന്ന ഏതൊരു വേഷവും ആരാധകർ അത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീ പങ്കുവെക്കുന്ന ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് അനുശ്രീയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞദിവസം ആയിരുന്നു അനുശ്രീ കുടുംബത്തോടൊപ്പം അതിഗംഭീരം ആയ് പിറന്നാൾ ആഘോഷം നടത്തുന്നത്.

കുടുംബത്തോടൊപ്പം ഒന്നിച്ച് കേക്ക് മുറിക്കുകയും കുടുംബാഗങ്ങൾ പിറന്നാൾ സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട്. ഒപ്പം തന്നെ ഏറെ രസകരമായ് ആഘോഷ പരിപാടികൾ നടത്തുകയും ചെയുന്നു. ഈ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്.

തന്റെ കഠിന പരിശ്രമത്തിലൂടെയും പ്രയത്നത്തിലൂടെയും മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തുകയായിരുന്നു അനുശ്രീ. ജിത്തു ജോസഫ് സംവിധാനം ചെയ്ത 12th മാൻ എന്ന സിനിമയിലാണ് അനുശ്രീ ഏറ്റവും പുതിയതായി അഭിനയിക്കുന്നത്. ലാലേട്ടനൊപ്പം ഈ സിനിമയിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. താര എന്ന സിനിമയാണ് അനുശ്രീയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഉള്ളത്. മലയാളികളുടെ പ്രിയങ്കരിയായ ഈ നടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *