മലയാളികൾക്ക് അവർ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. ബാല്യകാലത്തിൽ തങ്ങളുടെ ഇഷ്ട അഭിനേതാക്കൾ എങ്ങനെയാണെന്ന് കാണാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ മലയാളികൾക്ക് സുപരിചിതയായ ഒരു നടിയുടെ ബാല്യകാല ചിത്രങ്ങളാണ് താഴെക്കാണുന്ന ചിത്രത്തിലുള്ളത്. ചിത്രത്തിൽ നിന്നും വളരെ ചുരുക്കം പേർക്കെങ്കിലും താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല എന്ന് പറയാം.
തന്റെ അഭിനയത്തിലൂടെയും ക്യൂട്ട്നെസിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നസ്രിയ നസീമിന്റെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. മറ്റാർക്കും പകരം വെക്കാൻ സാധിക്കാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തു മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച നായികയാണ് നസ്രിയ എന്നു പറയാം. വളരെ ചുരുക്കം സമയം കൊണ്ടാണ് താരം ഏവരുടെയും നെഞ്ചിൽ സ്ഥാനം പിടിച്ചത്. പളുങ്ക് എന്ന സിനിമയിൽ ബാലതാരമായി എത്തുകയായിരുന്നു നസ്രിയ.
തുടർന്ന് മാഡ് ഡാഡ് എന്ന സിനിമയിലൂടെ ആണ് നായികയായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. പിന്നിട് നേരം, രാജാറാണി, ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിൽ ഭാഗമാവുകയും മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം നടൻ ഫഹദ് ഫാസിലുമായ് നടക്കുന്നത്. ഫഹദും ആരാധകരുടെ പ്രിയങ്കരൻ ആയതുകൊണ്ട് തന്നെ ആരാധകർ കൂടുകയായിരുന്നു എന്ന് പറയാം.
വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്ത നസ്രിയ കൂടെ എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളികൾക്കിടയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങൾക്കുമായാണ് ആരാധകർ എപ്പോഴും കാത്തിരിക്കാറുള്ളത്. ആന്റെ സുന്ദരനിക്കി എന്ന ചലച്ചിത്രത്തിലൂടെ തെലുഗ് സിനിമ മേഖലയിലേക്ക് ആണ് താരം ഇപ്പോൾ അരങ്ങേറ്റം കുറിച്ചത്. വീണ്ടും മലയാള സിനിമയിൽ താരത്തിന്റെ അതിഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നതിനാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.